Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെബ്‌സൈറ്റിനായി ...

വെബ്‌സൈറ്റിനായി ബി.ജെ.പി ഡിസൈൻ മോഷ്​ടിച്ചെന്ന്​ സ്​റ്റാർട്ട്​ അപ്പ്​

text_fields
bookmark_border
BJP-website
cancel

​ൈഹദരാബാദ്: ബി.ജെ.പി വെബ്‌സൈറ്റിന് വേണ്ടി തങ്ങളുടെ ഡിസൈൻ മോഷ്​ടിച്ചെന്ന ആരോപണവുമായി ആന്ധ്രാപ്രദേശില്‍ പ്ര വര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി. മാർച്ച്​ അഞ്ചിന്​ ഹാക്ക്​ ​ചെയ്യപ്പെട്ട ബി.ജെ.പിയുടെ ​ഔദ്യോഗിക വെബ്​സൈറ്റ്​ മാർച്ച്​ 21 നാണ്​ തിരികെയെത്തിയത്. വെബ്‌സൈറ്റില്‍ ഒരു പേജ് മാത്രമാണുള്ളത്.

തിരിച്ചെത്തിയ വെബ് ‌സൈറ്റില്‍ തങ്ങള്‍ ഡിസൈന്‍ ചെയ്ത വെബ് ടെംപ്ലേറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് നെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂ 3 ലേ ഔട്ട് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി പറയുന്നു. ഡബ്ല്യൂ 3 ലേ ഔട്ട് ഡിസൈന്‍ ചെയ്ത 'പീക്ക്' എന്ന പേരിലുള്ള ‘ലാന്‍ഡിങ് പേജ് ബൂട്ട്‌സ്ട്രാപ്പ് റെസ്‌പോണ്‍സീവ് വെബ് ടെംപ്ലേറ്റ്’ ആണ് ബി.ജെ.പി വെബ്‌സൈറ്റില്‍ ഉപയോഗിച്ചത്.

ഡിസൈന്‍ സൗജന്യമായി ഉപയോഗിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ്​ എന്നാണ്​ ബി.ജെ.പി സാ​ങ്കേതിക സെൽ വക്താവ്​ അമിത്​ മാളവ്യ പ്രതികരിച്ചത്​​. എന്നാല്‍ പേജി​​െൻറ അവസാനം ടെംപ്ലേറ്റ് ഡിസൈന്‍ ചെയ്ത ഡബ്ല്യൂ 3 ലേ ഔട്ടി​​െൻറ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബാക്​ ലിങ്ക് നല്‍കിയിരുന്നു. ഈ ലിങ്ക് നീക്കം ചെയ്താണ് ടെംപ്ലേറ്റ് ഉപയോഗിച്ചതെന്നാണ്​ ആരോപണം.

വെബ്​ ഡിസൈൻ മോഷണം ഡബ്ല്യൂ 3 ലേ ഔട്ട് ട്വിറ്റര്‍ വഴി ബി.ജെ.പിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി സ​ങ്കേതിക വിഭാഗം ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:startupandhraBJP Websiteplagiarisedwebsite code
News Summary - BJP plagiarised our website code, alleges Andhra startup- India news
Next Story