ബി.ജെ.പി നയങ്ങളോട് കമ്പം; നേപാളിനെ ഹിന്ദു രാഷ്ട്രമാക്കുക ലക്ഷ്യം, എൻ.ജെ.പി നേതാക്കൾ ഡൽഹിയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ബി.ജെ.പിയുടെ നയങ്ങളിൽ തൽപരരായി നേപാളിനെ ഹിന്ദു രാഷ്ട്രമാക്കാൻ നേപാൾ ജനതാ പാർട്ടി (എൻ.ജെ.പി). ഇന്ത്യയിലെ ബി.ജെ.പിയുടെ വളർച്ചയും ഹിന്ദുത്വ രാഷ്ട്രീയ താല്പര്യങ്ങളിൽനിന്ന് പ്രചോദനമുൾകൊണ്ട് നേപാളിൽ ഹിന്ദു രാഷ്ട്രം ലക്ഷ്യംവെച്ച് നീങ്ങുകയാണ് എൻ.ജെ.പി. ഇതിന്‍റെ ഭാഗമായി ബി.ജെ.പി നേതാക്കന്മാരെ എൻ.ജെ.പിയുടെ മുതിർന്ന നേതാക്കൾ സന്ദർശിച്ചു.
നേപാളിൽ 80 ശതമാനം ജനങ്ങളും ഹിന്ദുക്കളാണ്. സെക്കുലറിസ്റ്റുകൾ എന്ന് പറയുന്നവർ ഭരിക്കുന്നതിനാൽ ഹിന്ദുവാണെന്ന് പറയാൻ അവർക്ക് ഭയമാണ്. കുറച്ചുകാലമായി ഞങ്ങൾ ശബ്ദമുയർത്തുന്നു. ഇപ്പോൾ നേപ്പാളിനെ ഹിന്ദു രാഷ്ട്രമാക്കാനുള്ള സമയം എത്തിയിരിക്കുകയാണ് -ഡൽഹിയിലെത്തിയ എൻ.ജെ.പിയുടെ മുതിർന്ന നേതാവ് ഖേം നാഥ് ആചാര്യ പറഞ്ഞു.
2004 ൽ ആരംഭിച്ച എൻ.ജെ.പി 2006 ൽ നിരവധി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. എന്നാൽ അവസാന വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് പാർട്ടിക്ക് അനുകൂലമായ ഫലം വന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 17 പേരെ തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് മാസ കാലമായി പാർട്ടി മുൻനിര സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ അടക്കമുള്ളവരെയാണ് എൻ.ജെ.പി നേതാക്കൾ സന്ദർശിച്ചത്. നേപ്പാൾ രാഷ്ട്രീയത്തിൽ ഇന്ത്യൻ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഇടപെടൽ വ്യക്തമാക്കുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്‍റെ റിപ്പോർട്ട് വിവാദമായ സാഹചര്യത്തിൽ കൂടിയാണ് ഈ സന്ദർശനം.
കഴിഞ്ഞ വർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ ലഭിച്ചതോടെ 2027ലെ പൊതുതെരഞ്ഞെടുപ്പിലും മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.