മോദിക്കെതിരെ വിമർശനം: മൻമോഹന് മറുപടിയുമായി അമിത് ഷാ
text_fieldsന്യൂഡൽഹി: മോദി കള്ളക്കഥകളുടെ പ്രചാരകൻ ആണെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. വൻകൊള്ളയെയും പിടിച്ചുപറിയെയും കുറിച്ച് പറയുമ്പോൾ മൻമോഹൻ സിങ് എന്തിനാണ് രോഷാകുലനാകുന്നതെന്ന് അമിത് ഷാ ചോദിച്ചു. ഇക്കാര്യങ്ങൾ രാജ്യം തള്ളികളയില്ലെന്നും ഷാ കൂട്ടിച്ചേർത്തു.
ഗുജറാത്ത് തെരെഞ്ഞടുപ്പിൽ കോൺഗ്രസ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ ആരോപണത്തിനുള്ള മറുപടിയായാണ് മൻമോഹൻ സിങ് ബുധനാഴ്ച വിഡിയോ സന്ദേശം പുറത്തുവിട്ടത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മൻമോഹൻ സിങ് കുറ്റപ്പെടുത്തി.
അതിരുവിട്ട ആരോപണങ്ങൾക്ക് മോദി രാജ്യത്തോട് മാപ്പു പറയണം. തെരെഞ്ഞടുപ്പ് പരാജയം മുന്നിൽ കണ്ട് അദ്ദേഹം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അതിയായ വേദനയുണ്ട്. പ്രധാനമന്ത്രി പദവിയുടെ അന്തസും ഗൗരവവും മോദി കാത്തു സൂക്ഷിക്കുമെന്ന് ആത്മാർഥമായി പ്രത്യാശിക്കുന്നതായും വിഡിയോ സന്ദേശത്തിൽ മൻമോഹൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.