സ്‌പോർട്‌സ് പാർക്കിന് ടിപ്പു സുൽത്താെൻറ പേര്; പ്രതിഷേധവുമായി ബി.ജെ.പി, ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് ശിവ സേന
text_fieldsമുംബൈ: മൽവാനിയിൽ നവീകരിച്ച സ്‌പോർട്‌സ് കോംപ്ലക്‌സിന് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ പേര് നൽകുന്നുവെന്ന് പറഞ്ഞ് പ്രതിഷേധവുമായി ബി.ജെ.പിയും ബജ്റംഗ്ദളും അടങ്ങുന്ന സംഘടനകൾ. മന്ത്രി അസ്ലം ഷെയ്ഖിെൻറ ധനസഹായത്തോടെ മൽവാനിയിൽ നവീകരിച്ച സ്‌പോർട്‌സ് കോംപ്ലക്സിെൻറ ഉദ്ഘാടന ദിവസമായിരുന്നു ശക്തമായ പ്രതിഷേധവുമായി എത്തിയത്. പ്രദേശത്ത് തടിച്ചുകൂടിയ നൂറ് കണക്കിന് ആളുകൾ റോഡ് ബ്ലോക് ചെയ്യുകയും ബസുകളുടെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു.
എന്നാൽ, ടിപ്പു സുൽത്താെൻറ പേര് പാർക്കിന് നൽകാനുള്ള ഒരു നിർദ്ദേശത്തിനും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) അനുമതി നൽകിയിട്ടില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെ അറിയിച്ചു. 'പേരുമാറ്റം നടന്നിട്ടില്ല, ഈ വിഷയങ്ങളിൽ ബി.എം.സിക്ക് അധികാരമുണ്ട്. പേരുമാറ്റാനുള്ള ഒരു ഒൗദ്യോഗിക നിർദ്ദേശവും ബി.എം.സിക്ക് മുമ്പാകെ വന്നിട്ടില്ല, വന്നാൽ, അതിൽ തീരുമാനമെടുക്കും''. -അദ്ദേഹം പറഞ്ഞു.
മലാഡ് വെസ്റ്റിലെ മൽവാനിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ടിപ്പു സുൽത്താൻ ഗ്രൗണ്ട് എന്നാണ് അറിയപ്പെടുന്നത്. ഇൗയടുത്താണ് അത് നവീകരിച്ചത്. ഒപ്പം ഒരു സ്‌പോർട്‌സ് ഫെസിലിറ്റിയും അതിനൊപ്പം നിർമിച്ചു. ഉദ്ഘാടന വേദിയിൽ അതേപേരിലുള്ള ബോർഡും അധികൃതർ തൂക്കിയിരുന്നു. അതേസമയം, ബി.എം.സി തെരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലയിൽ മനഃപ്പൂർവ്വം പ്രശ്നം സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് ഒരു പ്രാദേശിക ശിവസേന നേതാവ് ആരോപിച്ചു.
മൽവാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ അസ്ലം ഷെയ്ഖ്, അദ്ദേഹത്തിെൻറ എം.എൽ.എ വികസന ഫണ്ട് ഉപയോഗിച്ചാണ് ഗ്രൗണ്ടിലെ നവീകരണ പ്രവർത്തനങ്ങളും സൗകര്യങ്ങളുടെ വിപുലീകരണവും നടത്തിയത്. 'കഴിഞ്ഞ 70 വർഷമായി ടിപ്പു സുൽത്താെൻറ പേരിൽ ഒരു സംഘർഷവും രാജ്യത്തുണ്ടായിരുന്നില്ല. ഇന്ന്, ബിജെപി രാജ്യത്തെ അപകീർത്തിപ്പെടുത്താനായി അവരുടെ ഗുണ്ടകളെ അയച്ചു. ഒപ്പം പദ്ധതികളുടെ നാമകരണത്തിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലൂടെ രാജ്യ വികസനത്തിനും തുരങ്കം വെക്കുകയാണ്'. നാമകരണത്തെക്കുറിച്ചുള്ള വിവാദത്തിലേക്ക് പോകാൻ ഞങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ടിപ്പു സുൽത്താന്റെ പേര് നൽകാനുള്ള തീരുമാനത്തോടെ സംസ്ഥാന സർക്കാർ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. "ഇത്തരമൊരു നടപടി ബിജെപി വച്ചുപൊറുപ്പിക്കില്ല. സംഭവത്തിന് സംസ്ഥാന സർക്കാർ പൊലീസ് സംരക്ഷണം നൽകിയ രീതിയാണ് ഞെട്ടിപ്പിക്കുന്നത്. പ്രതിഷേധിച്ച ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. ഇത് അങ്ങേയറ്റം അപലപനീയമാണ്." ഫട്നാവിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.