ബി.ജെ.പി വർഗീയ ലഹള പ്രോത്സാഹിപ്പിക്കുന്നുവെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ബംഗാൾ കലാപത്തിന് തിരിച്ചടി നൽകാൻ ആഹ്വാനം ചെയ്ത ഹൈദരാബാദിലെ ഗൊസാമഗൽ എം.എൽ.എ നരേന്ദ്ര മോദി സർക്കാർ നടത്തിയ ഗുജറാത്ത് വർഗീയ ലഹളയെ ന്യായീകരിക്കുകയാണെന്ന് കോൺഗ്രസ്.
ബി.ജെ.പി വർഗീയ ലഹളയും അതിക്രമങ്ങളും പ്രോത്സാഹിപ്പിക്കുകയാണ്. എം.എൽ.എ രാജാ സിങ്ങിെൻറ പ്രസ്താവന ലജ്ജാകരമാണ്. ഗുജറാത്തിലെ വർഗീയ ലഹളയെ പരാമർശിച്ചതിലൂടെ മോദി സർക്കാറിെൻറ നരനായാട്ടിനെ ന്യായീകരിക്കുകയാണ് രാജ് സിങ് ചെയ്തതെന്നും കോൺഗ്രസ് നേതാവ് മീം അഫ്സൽ പറഞ്ഞു.
ബംഗാളിലെ അവസ്ഥയെ രാഷ്ട്രീയ വത്കരിക്കുന്ന പ്രസ്താവനകളാണ് ഇവയെന്ന് ടോം വടക്കനും പറഞ്ഞു. ബി.ജെ.പിയുടെ വർഗീയ അജണ്ട തുറന്നു കാട്ടുകയാണ് ഇത്തരം പ്രസ്താവനകൾ എന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, 2002ലെ കലാപത്തിൽ ഗുജറാത്തിലെ ഹിന്ദുക്കൾ നൽകിയതുപോലുള്ള മറുപടി ബംഗാളിലെ ഹിന്ദുക്കളും നൽകണമെന്ന് ബി.ജെ.പി എം.എൽ.എ രാജ് സിങ് വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.