വീണ്ടും വിവാദ പരാമർശം: പ്രജ്ഞക്ക് ബി.ജെ.പി താക്കീത്
text_fieldsന്യൂഡൽഹി: താൻ ലോക്സഭ എം.പിയായത് കക്കൂസ് വൃത്തിയാക്കനല്ലെന്ന് മാലേഗാവ് സ്ഫേ ാടനക്കേസിലെ പ്രതിയായ ഭോപാൽ എം.പി പ്രജ്ഞ സിങ് ഠാകുർ. ശുചിത്വപദ്ധതിയെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇകഴ്ത്തിയ പ്രജ്ഞയെ പാർട്ടി കേന്ദ്ര ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദ താക്കീത് നൽകി.
മധ്യപ്രദേശിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് പ്രജ്ഞയുടെ വിവാദ പരാമർശം. എം.എൽ.എമാർക്കും കോർപറേറ്റ് കൗൺസിലർമാർക്കും കൂടി വികസനം നടപ്പാക്കുകയാണ് എം.പിയുടെ പണിയെന്നും ഒാടകളും കക്കൂസുകളും വൃത്തിയാക്കുകയല്ലെന്നുമാണ് പ്രജ്ഞ പറഞ്ഞത്. നേരേത്ത മഹാത്മ ഗാന്ധിയെയും ബോംബെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയെയും ഇകഴ്ത്തിയിട്ടും പ്രജ്ഞക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.