യുദ്ധവികാരം ഇളക്കിവിട്ട് ബി.ജെ.പി എം.പിമാർ
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ യുദ്ധവികാരം ഇളക്കിവിട്ട് ബി.ജെ.പി എം.പിമാർ. നിരവധി എം.പിമാരാണ് പാകിസ്താന് ശക്തമായ തിരിച്ചടി കൊടുക്കണമെ ന്ന ആവശ്യവുമായി മാധ്യമങ്ങളെ സമീപിച്ചത്. പാകിസ്താനെ നാലായി വിഭജിക്കണമെന്നാണ് ഒരു എം.പി പ്രതികരിച്ചത്. പുൽവാമ സംഭവത്തെക്കുറിച്ച് മിണ്ടരുതെന്നും പാകിസ്താനെ ആക്രമിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കണമെന്നും എം.പിമാർക്ക് ബി.ജെ.പി നിർദേശം കൊടുത്തതായും റിപ്പോർട്ടുണ്ട്.
ഇതേത്തുടർന്ന് പുൽവാമ സംഭവത്തെക്കുറിച്ച തങ്ങളുടെ പ്രതികരണം പിൻവലിക്കണമെന്ന അപേക്ഷയുമായി മൂന്ന് എം.പിമാർ ചില മാധ്യമങ്ങളെ സമീപിച്ചു. എന്നാൽ, അത്തരം നിർദേശം നൽകിയിട്ടില്ലെന്ന് ബി.ജെ.പി മുഖ്യ വക്താവ് അനിൽ ബലൂനി വ്യക്തമാക്കി.‘‘ഉപദ്രവിക്കുന്നവരെ നശിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഞങ്ങൾക്കുണ്ട്, രാജ്യത്തിെൻറ അഭിമാനത്തെ ചോദ്യം ചെയ്ത ഭീകരാക്രമണമാണിത്. പാകിസ്താൻ ഇതിന് ഖേദിക്കേണ്ടി വരുമെന്ന് ഉറപ്പാണ്...’’ ഇങ്ങനെ പോകുന്നു ചില ബി.ജെ.പി എം.പിമാരുടെ പ്രതികരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.