ജാതിഭേദമന്യേ ഹിന്ദു വോട്ടർമാർ ഭിന്നിച്ചതെങ്ങനെ?; യു.പിയിലെ തിരിച്ചടിയുടെ കാരണം തേടി ബി.ജെ.പി ചോദ്യാവലി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ കാരണം തേടി ചോദ്യാവലിയുമായി ബി.ജെ.പി. ഇത്തവണ വോട്ടുവിഹിതം 49.98 ശതമാനത്തിൽ നിന്ന് 41.37 ആയി കുറയുകയും സംസ്ഥാനത്തെ ലോക്സഭാംഗങ്ങൾ 62ൽ നിന്ന് 33ലെത്തിയതും പഠിക്കാനാണ് ചോദ്യാവലിയുമായി പാർട്ടി ഇറങ്ങിയത്.
ഭൂരിപക്ഷം കുത്തനെ കുറഞ്ഞെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിച്ച വാരാണസി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ജയിച്ച ലഖ്നോ എന്നിവയെ അവലോകനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയൊഴികെ 78 ലോക്സഭാ മണ്ഡലങ്ങളിൽ ചോദ്യാവലി ആധാരമാക്കി പാർട്ടി പ്രകടനം വിലയിരുത്തി റിപ്പോർട്ട് തയാറാക്കും.
പ്രധാന ചോദ്യങ്ങൾ ഇവയാണ്: ജാതിഭേദമന്യേ ഹിന്ദു വോട്ടർമാർ ഭിന്നിച്ചതെങ്ങനെ?, ഭരണഘടന -സംവരണ വിഷയങ്ങൾ വോട്ടർമാരിലുണ്ടാക്കിയ പ്രത്യാഘാതം എന്താണ്?, തെരഞ്ഞെടുപ്പ് തോൽവിക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഏതെങ്കിലും തീരുമാനം കാരണമായോ?, പ്രതിപക്ഷത്തിന്റെ ബി.ജെ.പി വിരുദ്ധ ആഖ്യാനങ്ങൾ എന്തെല്ലാമാണ്?, പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു? സ്ഥാനാർഥിക്ക് ജനങ്ങളുമായുള്ള ബന്ധമെങ്ങനെയായിരുന്നു? പാർട്ടി പ്രവർത്തകർ സജീവമായിരുന്നോ? ഏതെല്ലാം തന്ത്രങ്ങൾ പരാജയപ്പെട്ടു? പാർട്ടി നേതാക്കൾ അവരുടെ ജാതിയിലും സമുദായത്തിലുമുണ്ടാക്കിയ ചലനങ്ങളെങ്ങനെ?.
ഇതുകൂടാതെ താഴെത്തട്ടിലെ പ്രവർത്തനവും ബൂത്തുതല മാനേജ്മെന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.