രാജ്യസഭയിൽ ബി.ജെ.പി വലിയ കക്ഷി; മേൽക്കൈ പ്രതിപക്ഷത്തിനുതന്നെ
text_fieldsന്യൂഡൽഹി: കോൺഗ്രസിനെ പിന്തള്ളി രാജ്യസഭയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. വെള്ളിയാഴ്ച വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതോടെ 245 അംഗ രാജ്യസഭയിൽ പാർട്ടിക്ക് 69 അംഗങ്ങളായി. എന്നാൽ, മേധാവിത്വം പ്രതിപക്ഷത്തിനുതന്നെ.
വെള്ളിയാഴ്ച 59 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 29 സീറ്റാണ് ബി.ജെ.പി നേടിയത്. 11 സീറ്റ് കൂടി. കോൺഗ്രസിന് ഒമ്പത് സീറ്റ് മാത്രമാണ് ലഭിച്ചത്. തൃണമൂൽ കോൺഗ്രസിന് നാല്. ടി.ആർ.എസ്, ബി.െജ.ഡി എന്നിവക്ക് മൂന്നുവീതം. ജനതാദൾ -യു, ടി.ഡി.പി, ആർ.ജെ.ഡി എന്നിവക്ക് രണ്ടു വീതം. സമാജ്വാദി പാർട്ടി, ശിവസേന, എൻ.സി.പി, വൈ.എസ്.ആർ കോൺഗ്രസ് എന്നിവക്ക് ഒാരോന്ന്. രാജ്യസഭയിൽ കോൺഗ്രസിെൻറ സീറ്റുനില 54ൽ നിന്ന് 50ലേക്ക് താഴ്ന്നു.
അതേസമയം, ടി.ഡി.പി വിട്ടുപോയതോടെ, അവരുടെ ആറ് സീറ്റ് ഭരണപക്ഷത്തിന് രാജ്യസഭയിൽ നഷ്ടപ്പെട്ടു. സഭയിൽ മേധാവിത്വം നേടാനുള്ള ശ്രമങ്ങളിൽ ഇത് തിരിച്ചടിയായി. ലോക്സഭയിൽ കേവല ഭൂരിപക്ഷമുണ്ടായിട്ടും, സ്വന്തം നയം നടപ്പാക്കുന്നതിൽ ബി.ജെ.പിക്ക് പലപ്പോഴും തടസ്സം രാജ്യസഭയിലെ പ്രതിപക്ഷ മേൽക്കൈ ആണ്. അധികാരത്തിലെത്തിയെങ്കിലും സുപ്രധാനമായ പല ബില്ലുകളും ഉദ്ദേശിച്ച വിധം പാർലമെൻറിെൻറ ഇരുസഭകളുടെയും അനുമതി നേടി നിയമമാക്കുന്നതിന് ബി.ജെ.പിക്ക് കഴിയുന്നില്ല.
എ.െഎ.എ.ഡി.എം.കെ, ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്കെല്ലാംകൂടി 21 സീറ്റുണ്ട്. രാജ്യസഭയിൽ സർക്കാറിനെ പിന്തുണക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.