മോദി നേരിട്ടു വിളിച്ചു; എന്നിട്ടും വഴങ്ങാതെ ഹിമാചലിലെ വിമത സ്ഥാനാർഥി
text_fieldsഷിംല: ബി.ജെ.പി എം.പിയായിരുന്ന ക്രിപാൽ പർമാർ ഇക്കുറി ഹിമാചലിൽ സ്വതന്ത്രനായാണ് ജനവിധി തേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ നേരിട്ട് വിളിച്ചിട്ടു പോലും ക്രിപാൽ മത്സരത്തിൽ നിന്ന് പിൻമാറാൻ കൂട്ടാക്കിയില്ല. ഹിമാചലിലെ ഹതേഹ്പൂരിലാണ് ഇദ്ദേഹം സ്ഥാനാർഥിയായത്.
ഹിമാചലിൽ കോൺഗ്രസ് വൻ തിരിച്ചുവരവാണ് നടത്തിയത്. ആദ്യം ബി.ജെ.പിക്കൊപ്പം നിന്ന ക്രിപാൽ ഇക്കുറി ഒരുപാർട്ടിയുടെയും പിന്തുണയില്ലാതെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മോദി തന്നെ വിളിച്ച് സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന കാര്യം ക്രിപാൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കിയിരുന്നു. അതേസമയം ഇക്കാര്യം പാർട്ടിയോ പ്രധാനമന്ത്രിയുടെ ഓഫിസോ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഫോൺ കോൾ വ്യാജമല്ലെന്നാണ് ക്രിപാലിന്റെ അവകാശവാദം.
25 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഫതേഹ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാതായതോടെയാണ് 63കാരനായ ക്രിപാൽ ബി.ജെ.പിയുമായി ഇടഞ്ഞത്. സഹപാഠിയായിരുന്ന ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ 15 വർഷമായി തന്നെ അപമാനിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.