ബി.ജെ.പി സംഭാവന സ്വീകരിച്ചത് ഭീകര സംഘടനകൾക്ക് ഫണ്ട് നൽകിയ കമ്പനിയിൽ നിന്ന്
text_fieldsന്യൂഡൽഹി: ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകിയതിന് അന്വേഷണംനേരിടുന്ന ക മ്പനികളിൽനിന്ന് ബി.ജെ.പി കോടികൾ സ്വീകരിച്ചു. അധോലോക രാജാവ് ദാവൂദ് ഇബ്രാഹീമി െൻറ അടുത്ത സഹായിയും 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതിയുമായ ഇഖ്ബാൽ മിർച്ചി എന്ന ഇഖ ്ബാൽ മേമനുമായി ഇടപാടുള്ള കമ്പനികളിൽനിന്ന് കോടികൾ വാങ്ങിയെന്ന് ബി.ജെ.പിത ന്നെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചത്.
തങ്ങൾക്ക് കോടികൾ സംഭാവ ന നൽകുന്ന കമ്പനികളെയും വ്യക്തികളെയും അജ്ഞാതരാക്കിവെക്കാനും ഉറവിടം വെളിപ്പെ ടുത്താതിരിക്കാനും മോദിസർക്കാർ ആവിഷ്കരിച്ച ‘തെരഞ്ഞെടുപ്പ് ബോണ്ട്’ നിലവിൽവര ുന്നതിനു മുമ്പായിരുന്നതുകൊണ്ടാണ്, ഭീകരർക്ക് ഫണ്ട് നൽകുന്നവരിൽനിന്ന് പണം വാ ങ്ങിയ വിവരം ബി.ജെ.പിക്ക് വെളിപ്പെടുത്തേണ്ടിവന്നത്. തെരഞ്ഞെടുപ്പ് ബോണ്ട് എന്ന കവചം ഒരുക്കിയശേഷം ബി.ജെ.പിക്ക് കോടികൾ സംഭാവന ചെയ്തവരുടെ വിവരങ്ങളൊന്നും തെരഞ്ഞെടുപ്പ് കമീഷനെ ബോധ്യപ്പെടുത്തേണ്ടിവന്നിരുന്നില്ല.
ധവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡുമായി ചേർന്ന് പ്രവർത്തിച്ച ആർ.കെ.ഡബ്ല്യു ഡവലപ്പേഴ്സ് 2014-15 സാമ്പത്തിക വർഷം 10 കോടി രൂപ ബി.ജെ.പിക്ക് നൽകി. ഇഖ്ബാൽ മേമെൻറ പക്കൽനിന്ന് സ്വത്തുക്കൾ വാങ്ങിയതിനും ഇടപാട് നടത്തിയതിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ആർ.കെ.ഡബ്ല്യു ഡവലപ്പേഴ്സിൽനിന്ന് 12 കോടി രൂപയാണ് ബി.ജെ.പി സ്വീകരിച്ചത്. അധോലോകത്തിനുേവണ്ടി ഇടപാട് നടത്തിയതിന് കമ്പനിയുടെ മുൻ ഡയറക്ടർ രഞ്ജീത് ബിന്ദ്ര അറസ്റ്റുചെയ്യപ്പെട്ടിരുന്നു. ഇഖ്ബാൽ മിർച്ചിക്കും ആർ.കെ.ഡബ്ല്യു ഡവലപ്പേഴ്സിനുമിടയിലെ ഇടനിലക്കാരനായിനിന്നത് രഞ്ജീത് ബിന്ദ്രയായിരുന്നു .
ഇതിനായി ബിന്ദ്ര 30കോടി രൂപ കമീഷൻ പറ്റിയെന്നായിരുന്നു ആരോപണം. ആർ.കെ.ഡബ്ല്യു ഡവലപ്പേഴ്സുമായി ഇടപാട് നടത്തിയതിന് ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ ഇ.ഡി ചോദ്യംചെയ്തിരുന്നു. വിവിധ തെരഞ്ഞെടുപ്പ് ട്രസ്റ്റുകളിൽനിന്ന് ബി.ജെ.പി വൻതോതിലുള്ള ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തി നടത്തുന്ന കമ്പനിയിൽനിന്ന് ഇത്രയും വലിയ തുക പാർട്ടിക്ക് ഇതുവരെയും കിട്ടിയിട്ടില്ല.
മിർച്ചിയുടെ സ്വത്തിടപാട് നടത്തിയ മറ്റൊരു കമ്പനിയായ ‘സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റി’െൻറ ഡയറക്ടർമാർതന്നെ നടത്തുന്ന മറ്റൊരു കമ്പനിയായ സ്കിൽ റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അതേവർഷം രണ്ടുകോടി രൂപ ബി.ജെ.പിക്ക് നൽകി. ആർ.കെ.ഡബ്ല്യു ഡവലപ്പേഴ്സിെൻറ ഡയറക്ടർ പ്ലാസിഡ് ജേക്കബ് നരോണ ഡയറക്ടറായ ദർശൻ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 7.5 കോടി രൂപയും ഭരണകക്ഷിക്ക് നൽകി. ഭീകര ഫണ്ടിങ്ങുമായി ബന്ധപ്പെട്ട നരോണയുടെ പങ്കും ഇ.ഡി അന്വേഷിച്ചിരുന്നു. ദുബൈയിൽ വേരുകളുള്ള സൺബ്ലിങ്കിന് വായ്പ നൽകിയതിന് 14 ഡി.എച്ച്.എഫ്.എൽ കേന്ദ്രങ്ങൾ ഇ.ഡി റെയ്ഡ് ചെയ്തിരുന്നു.
ബി.ജെ.പി പൊടുന്നനെ മരവിപ്പിച്ച മിർച്ചി കേസ്
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി ഇഖ്ബാൽ മിർച്ചി കേസ് ഇ.ഡി പൊടി തട്ടിയെടുത്തത് വൻ വിവാദമാെയങ്കിലും, നടപടികൾ തൽക്കാലം മരവിപ്പിച്ചുനിർത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് അന്ന് എൻ.സി.പിയെ കടന്നാക്രമിച്ച മോദി പെെട്ടന്ന് പിന്നാക്കം പോയി എല്ലാവരെയും അമ്പരപ്പിച്ച് എൻ.സി.പിയെ പ്രശംസിച്ച് പാർലമെൻറിൽ പ്രസംഗിക്കുകയും ചെയ്തു. അതിനു പിറകെയാണ് തങ്ങൾ ഭീകരപ്രവർത്തനത്തിനുള്ള ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ അതേ ഏജൻസികളിൽനിന്ന് ബി.ജെ.പിതന്നെ വാങ്ങിയ കോടിയുടെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
എൻ.സി.പി നേതാവ് പ്രഫുൽ പേട്ടലിെൻറ ‘മിലേനിയം െഡവലപേഴ്സ്’ മിർച്ചിയുടെ സ്വത്തിടപാടിൽ ഭാഗഭാക്കായതായിരുന്നു വിവാദത്തിലേക്ക് നീങ്ങിയത്. പ്രഫുൽ പേട്ടലിനെ ചോദ്യം ചെയ്യുകയും ആർ.കെ.ഡബ്ല്യു െഡവലപേഴ്സ് മുൻ ഡയറക്ടർ രഞ്ജീത് ബിന്ദ്രയടക്കം രണ്ടുപേർ അറസ്റ്റിലാകുകയും ചെയ്തു. മിർച്ചിയുടെ ബന്ധു മുഖ്താർ മേമനെ സൺബ്ലിങ്ക് റിയൽ എസ്േററ്റുമായി പ്രഫുൽ പേട്ടലിെൻറ കമ്പനി നടത്തിയ ഇടപാടിെൻറ പേരിൽ ചോദ്യം ചെയ്തിരുന്നു.
മുംബൈ സ്ഫോടനത്തിലെ ഇരകളോട് എൻ.സി.പി നീതി ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ തെൻറ അവസാന തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചിരുന്നു. മുംബൈ സ്ഫോടനത്തിെൻറ മുറിവുകൾ മറക്കാൻ പറ്റിെല്ലന്നും മുൻ സർക്കാർ ഇരകളോട് നീതി ചെയ്തില്ലെന്നുമായിരുന്നു മോദിയുടെ പ്രസംഗം. ഇൗ കമ്പനികൾ മിർച്ചിയുമായി നടത്തിയ ഇടപാട് രാജ്യദ്രോഹത്തിൽ കുറഞ്ഞ ഒന്നുമല്ലെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, അമിത് ഷായെ വ്യക്തിപരമായി വെലുവിളിച്ച് ശരദ് പവാർ രംഗത്തുവന്നതോടെ കേന്ദ്ര സർക്കാർ അന്വേഷണം പൊടുന്നനെ മരവിപ്പിച്ചു. അവിടെനിന്ന് പിന്നീട് ഇതുവരെയും മിർച്ചി കേസ് മുന്നോട്ടുപോയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.