പാചക വാതക വിലവർധന: ബി.ജെ.പി സ്ഥിരമായി ജനങ്ങളെ കൊള്ളയടിക്കുന്നു -മമത
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാൾ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാചക വാതക വില വർധനവുമായി ബന്ധപ്പെട്ടാണ് മമത കേന്ദ്ര സർക്കാറിനേയും ബി.ജെ.പിയേയും വിമർശിച്ചത്.
ഭരണകക്ഷിയായ ബി.ജെ.പി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മമത ട്വീറ്റ് ചെയ്തു. പാചക വാതക വില വർധനവിനെതിരെ സ്ത്രീകളെ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും നരേന്ദ്രമോദി സർക്കാർ പാചക വാതക സിലിണ്ടറിന്‍റെ വില കുറക്കാൻ തയാറാവണമെന്നും മമത ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പശ്ചിമ ബംഗാളിൽ മോദി പങ്കെടുക്കുന്ന ആദ്യ റാലിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.