ഡൽഹിയിൽ ആം ആദ്മിയെ തുറന്നുകാണിക്കാൻ 'ദില്ലി കാ ലഡ്ക' കാർട്ടൂൺ പരമ്പരയുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി സർക്കാറിന്റെ ഭരണ പരാജയങ്ങൾ തുറന്നുകാണിക്കാൻ തുനിഞ്ഞിറങ്ങി ബി.ജെ.പി. 'ദില്ലി കാ ലഡ്ക' എന്ന പേരിൽ കാർട്ടൂൺ പരമ്പരയുമായാണ് ബി.ജെ.പിയുടെ രംഗപ്രവേശം. അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് കാർട്ടൂണുകൾ പ്രചരിപ്പിക്കുന്നത്. വിവിധ സാമൂഹിക മാധ്യമങ്ങൾ വഴി ഇവ പ്രചരിപ്പിക്കും.
"എ.എ.പി സർക്കാരിന്റെ പണം മുടക്കിയുള്ള പ്രചാരണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ക്രിയേറ്റീവ് കാർട്ടൂൺ ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനുകളുടെ പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കുകയും കെജ്രിവാളിന്റെ കുപ്രചരണങ്ങളെ തുറന്നുകാട്ടുകയും ചെയ്യും" -ബി.ജെ.പിയുടെ എം.സി.ഡി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി കൺവീനർ ആശിഷ് സൂദ് പറഞ്ഞതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 250 വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ നാലിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.