2022ൽ പുതിയ ഇന്ത്യ –ബി.ജെ.പി
text_fieldsന്യൂഡൽഹി: 2022ൽ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന വാഗ്ദാനവുമായി ബി.ജെ.പി അടുത്ത ലോ ക്സഭ തെരെഞ്ഞടുപ്പിലേക്ക്. വർഗീയത, ഭീകരത എന്നിവയിൽനിന്നു മുക്തമായതും എല്ലാവർക്കും കിടപ്പാടമുള്ളതുമായ ഇന്ത്യ എന്നതാണ് ലക്ഷ്യം. രണ്ടു ദിവസമായി ഡൽഹിയിൽ നടന്ന ബി.ജെ.പി നിർവാഹക സമിതി യോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെക്കുറിച്ച് പരാമർശമില്ല. റഫാൽ പോർവിമാന വിവാദത്തെക്കുറിച്ചും മൗനം.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് രാഷ്്ട്രീയ പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പിക്ക് രണ്ടാമൂഴം ഉറപ്പാണെന്നും 2019ൽ തോൽപിക്കാമെന്ന് പ്രതിപക്ഷം ദിവാസ്വപ്നം കാണുകയാണെന്നും പ്രമേയത്തെക്കുറിച്ച് വിശദീകരിച്ച മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. പ്രതിപക്ഷത്തിന് നേതാവോ ആശയമോ പോരാട്ട തന്ത്രമോ ഇല്ല. അസ്വസ്ഥരായ പ്രതിപക്ഷത്തിന് മോദിയെ തടഞ്ഞു നിർത്തുക എന്ന ഒറ്റ അജണ്ട മാത്രമേയുള്ളൂ. എന്നാൽ, മോദിയുടെ ജനാംഗീകാരം 70 ശതമാനമാണ്. അയോധ്യയിലെ ക്ഷേത്രനിർമാണത്തെക്കുറിച്ച് ചർച്ച നടന്നില്ലെന്ന് ജാവ്ദേക്കർ വിശദീകരിച്ചു. ബി.ജെ.പിയുടെ മുന്നേറ്റത്തിെൻറയും ഭരണനേട്ടത്തിെൻറയും കണക്കുകൾ നിരത്തിയ അദ്ദേഹം പെട്രോൾ, ഡീസൽ വില വർധനവിനെക്കുറിച്ച ചോദ്യത്തിന് മറുപടി പറഞ്ഞില്ല.
യു.പി.എ കാലത്ത് നാണയപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നത് നാലു ശതമാനത്തിലെത്തിച്ചതായി ജാവ്ദേക്കർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉപസംഹാരത്തോടെയാണ് സമ്മേളനം സമാപിച്ചത്.
ഇന്ധനവില: ഒഴിഞ്ഞുമാറി ബി.ജെ.പി
ന്യൂഡൽഹി: നാലു വർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് വാചാലമായ ബി.ജെ.പി നിർവാഹക സമിതിക്ക് പെട്രോൾ, ഡീസൽ വിലവർധനവിെൻറ കാര്യത്തിൽ കടുത്ത മൗനം. യോഗ നടപടികൾ വിശദീകരിച്ച് രണ്ടു ദിവസവും നടത്തിയ വാർത്തസമ്മേളനത്തിൽ ഇന്ധന വിലക്കയറ്റത്തെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനോ പ്രകാശ് ജാവ്ദേക്കറോ മറുപടി പറഞ്ഞില്ല.
പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച ഭാരത് ബന്ദ് നടത്തുേമ്പാൾതന്നെയാണ്, ജനങ്ങളെ ഏറ്റവും ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രിമാർ ഒഴിഞ്ഞുമാറിയത്. പെട്രോൾ വില ലിറ്ററിന് 100 രൂപയിലേക്ക് കുതിക്കുന്ന കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, വാർത്തസമ്മേളനംതന്നെ അവസാനിപ്പിക്കുകയാണ് ശനിയാഴ്ച ബി.ജെ.പി ചെയ്തത്.
നിർമല സീതാരാമൻ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്നും നടക്കാനിരിക്കുന്ന ചർച്ചകളിൽ എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കുമെന്നുമാണ് ഒപ്പമുണ്ടായിരുന്ന സഞ്ജയ് മയൂഖ് പറഞ്ഞത്. ഞായറാഴ്ചയാകെട്ട, ചോദ്യങ്ങളിൽനിന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.