എൻ.പി.പി വിമതർ യൂടേണടിച്ചു; മണിപ്പൂരിൽ ബി.ജെ.പിക്ക് ആശ്വാസം
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ നാഷനൽ പീപ്ൾസ് പാർട്ടി വിമതരുടെ മനസുമാറിയതോടെ മണിപ്പൂരിൽ ബി.ജെ.പിക്ക് ആശ്വാസം. മേഘാലയ മുഖ്യമന്ത്രിയും എൻ.പി.പി നേതാവുമായ കോൺറാഡ് സാങ്മയുടെ പാർട്ടി ബി.ജെ.പി സർക്കാറിനുള്ള പിന്തുണ തുടരുമെന്ന് ബി.ജെ.പി നേതാവ് ഹിമാന്ദ ബിശ്വ ശർമ ട്വീറ്റ് ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ട്രബ്ൾഷൂട്ടറായ ഹിമാന്ദയുടെയും സാങ്മയുടെയും ശ്രമഫലമായാണ് വിമതർ മുൻതീരുമാനത്തിൽ നിന്നും യൂടേണടിച്ചത്.
മൂന്നു ബി.ജെ.പി. എം.എല്‍.എ.മാര്‍ കോണ്‍ഗ്രസില്‍ ചേരുകയും എൻ.പി.പിയില്‍ നിന്നുള്ള നാലു മന്ത്രിമാരും ഒരു തൃണമൂല്‍ കോൺഗ്രസ് എം.എല്‍.എ.യും സ്വതന്ത്ര എം.എല്‍.എ.യും പിന്തുണ പിന്‍വലിച്ചതോടെയാണ് എൻ. ബിരേൻ സിങ്ങിെൻറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷമായത്.
മുൻ ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാർ സിങ് രാജിവെച്ചവരിൽ ഉൾപെടും. ബി.ജെ.പി സേചാധിപത്യപരമായി പെരുമാറുന്നുവെന്ന് ചുണ്ടിക്കാട്ടിയായിരുന്നു എൻ.പി.പി എം.എൽ.എമാർ കൂടുമാറിയത്. സർക്കാർ രൂപവൽക്കരിക്കാനുള്ള കോൺഗ്രസിെൻറ മോഹങ്ങൾ കാറ്റിൽ പറത്തിയാണ് വിമതർ വീണ്ടും കളംമാറിച്ചവിട്ടിയത്. സർക്കാർ രൂപവൽക്കരിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്കിടെ മുൻമുഖ്യമന്ത്രി ഇബോബി സിങ്ങിനെ അനധികൃത സ്വത്ത് സമ്പാദന കേസിൽ സി.ബി.ഐ ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.