ദലിത് സഹോദരിമാരുടെ കൊലപാതകം വർഗീയവത്കരിക്കാൻ ബി.ജെ.പി ശ്രമം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ രണ്ടു ദലിത് സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിന് ആർ.എസ്.എസും ബി.ജെ.പിയും വർഗീയനിറം കലർത്താൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ്. കേസിൽ അതിവേഗസംവിധാനം ഏർപ്പെടുത്തി പ്രതികൾക്ക് എത്രയും വേഗം ശിക്ഷ വാങ്ങിനൽകണമെന്നും എസ്.സി.എസ്.ടി നിയമം ശക്തമായി നടപ്പാക്കാൻ മോദിസർക്കാർ തയാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ലഖിംപുർ ഖേരിയിലേത് ഒറ്റപ്പെട്ട സംഭവമായി കാണരുതെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് പട്ടികജാതിവകുപ്പ് തലവൻ രാജേഷ് ലിലോത്ത്യ, ദലിതർക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ലഖിംപുർ ഖേരിയിലെ നിഗാസാൻ മേഖലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ദലിത് സഹോദരിമാരുടെ മൃതദേഹങ്ങൾ കരിമ്പുപാടത്തെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.