ഉത്തമസന്തതികൾ പിറക്കാൻ പദ്ധതിയുമായി ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: ഉത്തമസന്തതികൾ പിറക്കാൻ പദ്ധതിയുമായി ആർ.എസ്.എസ്. ഗർഭ് വിജ്ഞാൻ സംസ്കാർ എന്നു പേരിട്ട പദ്ധതി ആർ.എസ്.എസിെൻറ ആരോഗ്യവിഭാഗമായ ആരോഗ്യഭാരതിക്കു കീഴിലാണ് നടപ്പാക്കുന്നത്. എല്ലാം തികഞ്ഞ കുട്ടികൾ പിറക്കാൻ 2020നകം എല്ലാ സംസ്ഥാനങ്ങളിലും ഗർഭ് വിജ്ഞാൻ അനുസന്ധൻ കേന്ദ്രങ്ങളും തുറക്കും. ഇത്തരത്തിലുള്ള 450 കുട്ടികളുടെ ജനനം ഉറപ്പാക്കിക്കഴിഞ്ഞെന്നാണ് ആർ.എസ്.എസ് അവകാശപ്പെടുന്നത്. കുറഞ്ഞ െഎ.ക്യുവും (ഇൻറലിജൻസ് കോഷൻറ്-ബുദ്ധിയുടെ തോത്) വിദ്യാഭ്യാസ പശ്ചാത്തലവുമുള്ള ദമ്പതികളുടെ കുഞ്ഞുങ്ങളെ സമർഥരാക്കുക, ഉയരവും വെളുപ്പും കുറഞ്ഞ ദമ്പതികളുടെ കുഞ്ഞുങ്ങൾക്ക് ഉയരവും വെളുത്ത നിറവും ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.
ഉത്തമസന്തതികൾക്ക് ജന്മംകൊടുക്കാൻ എന്തെല്ലാം ചെയ്യണമെന്ന് ഹിന്ദുശാസ്ത്രങ്ങളിൽ പറയുന്നുണ്ടെന്നാണ് ആർ.എസ്.എസ് ഭാഷ്യം. ഗുജറാത്തിൽ ദശാബ്ദക്കാലത്തിനുമുമ്പ് ആരംഭിച്ചതാണീ പദ്ധതി. 2015ൽ ഇത് ദേശീയതലത്തിൽ കൊണ്ടുവന്നു. സംഘ്പരിവാറിെൻറ വിദ്യാഭ്യാസശാഖ വിദ്യാഭാരതിയുടെയും പിന്തുണയോടെയുമുള്ള പദ്ധതിക്ക് ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 ശാഖകളുണ്ട്. ഉത്തർപ്രദേശിലും പശ്ചിമബംഗാളിലും കൂടുതൽ യൂനിറ്റുകൾ ഉടൻ നിലവിൽവരും.
ഉത്തമസന്തതി പദ്ധതിയിലൂടെ ശക്തമായ ഭാരതത്തെ വാർത്തെടുക്കലാണ് ലക്ഷ്യമെന്നും 2020നകം ആയിരക്കണക്കിന് ഇത്തരം കുഞ്ഞുങ്ങളുടെ ജനനമാണ് ലക്ഷ്യമെന്നും പദ്ധതിയുടെ ദേശീയ കൺവീനർ മോഹൻദാസ് നർവാനി പറഞ്ഞു. രണ്ടാം ലോകയുദ്ധത്തിന് രണ്ട് ദശാബ്ദത്തിനുശേഷം മികച്ച കുഞ്ഞുങ്ങളുടെ ജനനം ഉറപ്പാക്കാൻ ആയുർവേദ രീതികൾ സ്വീകരിച്ച ജർമനിയെയാണ് ആർ.എസ്.എസ് മാതൃകയാക്കുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഡൽഹി, മുംബൈ, കർണാടകയിലെ ഉഡുപ്പി, കേരളത്തിലെ കാസർകോട്, ആന്ധ്രയിലെ വിജയവാഡ തുടങ്ങിയിടങ്ങളിൽ സെമിനാറുകളും കൗൺസലിങ് സെഷനുകളും സംഘടിപ്പിച്ചു.
കുഞ്ഞിെൻറ െഎ.ക്യു വികസിക്കുന്നത് ആറാം മാസത്തിലാണ്. ഗർഭിണികൾ എന്തു കഴിക്കണം, വായിക്കണം, കേൾക്കണം എന്നതൊക്കെ തീരുമാനിക്കുന്നതിലൂടെ ഇതിനെ നിയന്ത്രിക്കാൻ കഴിയും. ദമ്പതികൾക്ക് മൂന്നുമാസത്തെ ശുദ്ധീകരണപ്രക്രിയ, ഗ്രഹനില നോക്കി സമയം നിശ്ചയിച്ചുള്ള ലൈംഗികബന്ധം, ഗർഭകാലത്ത് ലൈംഗികവേഴ്ചയിൽനിന്ന് വിട്ടുനിൽക്കൽ, ഭക്ഷണനിയന്ത്രണങ്ങൾ തുടങ്ങിയവയാണ് ഉത്തമസന്താനം പിറക്കുന്നതിനാവശ്യമായ ഘടകങ്ങൾ. ജനിതക വൈകല്യങ്ങൾ കുഞ്ഞുങ്ങളിലേക്ക് പകരുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം ജീനുകളെ ഉത്തമമാക്കുകയും െചയ്യുന്നു.
ഗർഭ് വിജ്ഞാൻ സംസ്കാർ പദ്ധതിയുടെ പാഠ്യക്രമത്തിൽ ജാംനഗർ യൂനിവേഴ്സിറ്റി, ഗാന്ധിനഗർ ചിൽഡ്രൻസ് യൂനിവേഴ്സിറ്റി, ഭോപാലിലെ അടൽ ബിഹാരി വാജ്പേയി ഹിന്ദി യൂനിവേഴ്സിറ്റി എന്നിവയും സഹകരിക്കുന്നുണ്ട്. ഗർഭിണികൾ ശ്ലോകങ്ങളും മന്ത്രങ്ങളും ഉരുവിടുകയാണെങ്കിൽ കുഞ്ഞിന് മാനസികവളർച്ചയുണ്ടാകും. ഇൗ പദ്ധതിയിൽ പറയുന്നപോലെ ചിട്ടയോടെ കഴിഞ്ഞാൽ പ്രസവേവദനയും ഉണ്ടാകില്ല. കുഞ്ഞിന് നല്ല തൂക്കം വെക്കും. മഹാഭാരതത്തിൽ അർജുനൻ ചക്രവ്യൂഹം ഭേദിക്കുന്നതെങ്ങനെയെന്ന് പറഞ്ഞത് മാതാവിെൻറ ഗർഭപാത്രത്തിലിരുന്ന് കേട്ടാണ് അഭിമന്യൂ പഠിച്ചതെന്നും ഇത് ഇൗ പദ്ധതിയുടെ ഉദാഹരണമാണെന്നും ആർ.എസ്.എസ് അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.