കോൺഗ്രസിന്റേത് മുസ്ലിം പ്രീണന രാഷ്ട്രീയമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: കോൺഗ്രസിന്റേത് മുസ്ലിം പ്രീണന രാഷ്ട്രീയമെന്ന് ബി.ജെ.പി. വയനാട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നു പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സംസ്ഥാനങ്ങളിൽ തദ്ദേശീയ പാർട്ടികളുമായി ചേർന്ന് വഖഫ് ബോർഡിന് ഭൂമി തട്ടിയെടുത്ത് നൽകാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര എം.പി പറഞ്ഞു.
കർണാടകയിൽ മുസ്ലിംകൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ ടെൻഡറുകളിൽ നാലുശതമാനം സംവരണം ഏർപ്പെടുത്താനാണ് കോൺഗ്രസ് ശ്രമം. ഝാർഖണ്ഡിൽ വിവിധ ഉപാധികൾ അംഗീകരിച്ചതോടെ ജംഇയത് ഉലമ കോൺഗ്രസിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിന് ഝാർഖണ്ഡിൽ കോൺഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണമെന്നും സംബിത് പത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.