സാമ്ന മൂന്ന് ദിവസം നിരോധിക്കണെമന്ന് ബി.ജെ.പി; അടിയന്തരാവസ്ഥയെന്ന് താക്കെറ
text_fieldsപൂനെ: ശിവസേനയുെട മുഖപത്രം സാമ്നയെ മൂന്നു ദിവസത്തേക്ക് നിരോധിക്കണമെന്ന ബി.ജെ.പിയുെട ആവശ്യത്തെ അടിയന്തരാവസ്ഥയോട് ഉപമിച്ച് ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെ.
മൂന്നു ദിവസത്തേക്ക് സാമ്നയുടെ പ്രസിദ്ധീകരണം തടയണെമന്ന് ആവശ്യെപ്പട്ട് കഴിഞ്ഞ ദിവസമാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് കത്തു നൽകിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർെപ്പടുന്നതിനും പ്രചാരണത്തിന് സഹായിക്കും വിധമുള്ള പ്രസിദ്ധീകരണങ്ങൾക്കും വിലക്ക് ഏർെപ്പടുത്തിയിട്ടുണ്ട്. അതിനാൽ സാമ്നയുെട പ്രസിദ്ധീകരണം തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 16, 20,21 തിയതികളിൽ തടയണമെന്നാണ് ബി.ജെ.പിയുടെ കത്ത്.
മഹാരാഷ്ട്രയിൽ 10 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും 25 ജില്ലാ പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ഫെബ്രുവരി 16,21തിയതികളിലാണ് നടക്കുക.
എന്നാൽ സാമ്ന അടച്ചുപൂട്ടുന്നത് ഒരിക്കലും സാധ്യമല്ലെന്ന് പ്രതികരിച്ച താക്കറെ അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് പുനെയിലെ പ്രചരണ റാലിയിൽ പ്രതികരിച്ചു. അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാഗാന്ധിയെ കുറ്റെപ്പടുത്തുന്ന നിങ്ങളും അതുതന്നെയാണ് ചെയ്യുന്നതെന്നും ബി.ജെ.പിയെ കുറ്റെപ്പടുത്തിക്കൊണ്ട് താക്കറെ പറഞ്ഞു.
എന്തിനാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ പ്രചരണത്തിന് പോകുന്നത്? മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പെങ്കടുക്കാൻ പാടില്ലെന്നും താക്കറെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.