ബി.ജെ.പിക്ക് ചില കാര്യങ്ങളിൽ സ്മൃതിഭ്രംശമെന്ന് ഉവൈസി
text_fieldsഹൈദരാബാദ്: ബി.ജെ.പിക്ക് ചില കാര്യങ്ങൾ മാത്രം മറന്നുപോകുന്ന രോഗമാണെന്ന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമീൻ പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നിയമ സഭ പിരിച്ചു വിട്ട് നേരത്തെ തെരഞ്ഞെടുപ്പിന് ഒരുങ്ങിയതു മൂലം അധിക ചെലവുണ്ടായെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാ കുറ്റപ്പെടുത്തിയതിന് പിറകെയാണ് ഉവൈസിയുടെ പരാമർശം.
കഴിഞ്ഞ നാലു വർഷമായി ഒറ്റപ്പെട്ട സുമദായ സംഘർഷം പോലും തെലങ്കാനയിൽ ഉണ്ടായിട്ടില്ല. 2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നിയമ സഭ പിരിച്ചു വിട്ടത് എങ്ങനെയാണ് അവർക്ക് മറക്കാൻ കഴിഞ്ഞത്? അവർക്ക് ചില കാര്യങ്ങളിൽ സ്മൃതിഭ്രംശം സംഭവിക്കുന്നു. എന്നാൽ ഞങ്ങൾ അത് മറക്കില്ല. തെലങ്കാനയിൽ ഇപ്പോൾ സമാധാനവും വളർച്ചയുമുണ്ട്. തെരഞ്ഞെടുപ്പിന് ഒമ്പതു മാസം മുമ്പ് നിയമ സഭ പിരിച്ചുവിെട്ടങ്കിൽ അത് കെ.സി. ആർ എടുത്ത ഏറ്റവും ധീരമായ തീരുമാനമാണ്. നിങ്ങൾ എന്തുകൊണ്ടാണ് അതിന് ഭയക്കുന്നത്? - ഉവൈസി ചോദിച്ചു.
നികുതി ദായകരുടെപണത്തെ കുറിച്ചാണ് വേവലാതിയെങ്കിൽ എങ്ങിനെയാണ് സ്വിറ്റ്സർലാൻറിൽ നിന്ന് നീരവ് മോദിക്കൊപ്പമുള്ള പടം വന്നത്? ആരാണ് മെഹുൽ േചാക്സിയെ മെഹുൽ ഭായ് എന്ന് വിളിച്ചത്? ലണ്ടനിലേക്ക് പോകുന്നതിനു മുമ്പ് കാണാൻ വന്നതാരാണ്? ഇതൊന്നും നികുതി ദായകരുടെ പണമായിരുന്നില്ലേ? എന്നും ഉവൈസി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.