മഹാരാഷ്ട്ര: മധ്യസ്ഥർക്ക് മുൻപിൽ വാതിൽ കൊട്ടിയടച്ച് ശിവസേന
text_fieldsമുംബൈ: അനുനയിപ്പിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും അയച്ച മധ്യസ്ഥർക്കു മുമ്പിൽ വാതിൽ കൊട്ടിയടച്ച് ശിവസേന. സർക്കാർ ര ൂപവത്കരണവുമായി ബന്ധപ്പെട്ട് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെ നേരിൽ കണ്ട് സംസാരിക്കാൻ കഴിഞ്ഞ ദിവസങ്ങളിലായി നാലോളം പേരെയാണ് ബി.ജെ.പി അയച്ചത്. അതിൽ പ്രധാനിയാണ് ഹിന്ദുത്വ നേതാവ് ഭിഡെ ഗുരുജി എന്നറിയപെടുന്ന സംഭാജി ഭിഡെ.
ആർ.എസ്.എസുകാരനും ശിവ് പ്രതിസ്ഥാൻ ഹിന്ദുസ്ഥാൻ സ്ഥാപക നേതാവുമാണ് ഭിഡെ. വ്യാഴാഴ്ച രാതിയാണ് ഭിഡെ ഉദ്ധവിനെ കാണാൻ "മാതോശ്രീ'യിൽ എത്തിയത്. എന്നാൽ ഭിഡെയെ കാണാൻ ഉദ്ധവ് തയാറായില്ല. ശ്രമം വിഫലം ആയതോടെ മറ്റൊരു സേന നേതാവ് അനിൽ പരബിനെ കണ്ട് ഉദ്ദവിനുള്ള സന്ദേശം കൈമാറി ഭിഡെ മടങ്ങുകയായിരുന്നു.
അധികാരത്തിലും മുഖ്യമന്ത്രി പദത്തിലും '50:50 സമവാക്യം' രേഖാമൂലം ഉറപ്പു തരാതെ ഒരുതരത്തിലുമുള്ള ചർച്ചക്ക് തയാറല്ലെന്ന് ശിവസേന വ്യക്തമാക്കി. ഉദ്ധവിനെ കാണാൻ കഴിയാതെ മടങ്ങിയ ഭിഡെ വെള്ളിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ചെന്നുകണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.