സഖ്യത്തിൽ തീരുമാനമായില്ല; ബി.ജെ.പി ഇന്ന് ഗവർണറെ കാണും
text_fieldsന്യൂഡൽഹി: ബി.ജെ.പി-ശിവസേന സഖ്യം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പി വ്യാഴാഴ്ച ഗവണറെ കാണാം. ഇതുവര െ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായിട്ടില്ലെന്ന് ശിവസേന ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് ബി.ജെ.പി ഗ വർണറെ കാണുന്നത്. പ്രതിപക്ഷ സ്ഥാനത്തിരിക്കുമെന്ന് ബുധനാഴ്ച തന്നെ എൻ.സി.പി വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കും. അടുത്തയാഴ്ച എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്കായി സഭ ചേരുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് വിവരം. സഭാകാലവധി കഴിയുന്ന നവംബർ ഒമ്പതിന് മുമ്പ് ഇരു പാർട്ടികളും ധാരണയിലെത്തുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രിപദത്തിൽ ബി.ജെ.പി വിട്ടുവീഴ്ചക്ക് തയ്യാറായേക്കില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.