മോദിയുടെ യോഗത്തിൽനിന്ന് വിട്ടുനിന്ന് മമത; വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് സുവേന്ദു അധികാരി
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ യാസ് ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത യോഗത്തിൽനിന്ന് മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിനെതിരെ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. മമത ബാനർജി മോദിയോട് പെരുമാറിയ രീതി സ്വോച്ഛാധിപത്യ സ്വഭാവത്തെയും ഭരണഘടന മൂല്യങ്ങളോടുള്ള ബഹുമാനക്കുറവും കാണിക്കുന്നുവെന്നായിരുന്നു സുവേന്ദുവിെൻറ പ്രതികരണം.
'പ്രാധനമന്ത്രി നരേന്ദ്രമോദിയോട് മമത പെരുമാറിയ രീതി അവരുടെ സ്വോച്ഛാധിപത്യ സ്വഭാവത്തെയും ഭാരണഘടന മൂല്യങ്ങളോടുള്ള ബഹുമാനക്കുറവിനെയും പ്രതിഫലിക്കുന്നു. ബംഗാളിെൻറ ഉന്നമനത്തിനായി പ്രധാനമന്ത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് പകരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു. അവർ യോഗത്തിൽനിന്ന് വിട്ടുനിന്നത് വിദ്വേഷം സൃഷ്ടിക്കുന്നു' -സുവേന്ദു അധികാരി പറഞ്ഞു.
പശ്ചിമ മിഡ്നാപുരിലെ കലൈക്കുണ്ടയിലായിരുന്നു മോദി വിളിച്ചുചേർത്ത യോഗം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെയാണ് യോഗം നിശ്ചയിച്ചിരുന്നത്. 45മിനിറ്റിലധികം യാത്ര ചെയ്ത് അവിടെ എത്തിച്ചേരാൻ സാധിക്കില്ലെന്ന് മമത നേരത്തേ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് പുറമെ ചീഫ് സെക്രട്ടറിയും എത്തിയില്ലെന്ന് പരാതി ഉയർന്നു. അതേസമയം ബംഗാൾ ഗവർണർ ജഗദീഷ് ധൻകറും സുവേന്ദു അധികാരിയും മറ്റു മുതിർന്ന അംഗങ്ങൾക്കൊപ്പം മോദിയുടെ യോഗത്തിൽ പെങ്കടുത്തിരുന്നു.
എന്നാൽ, എയർബേസിൽവെച്ച് മോദിയുമായി മമത 15 മിനിറ്റ് നേരം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അവിടെവെച്ച് നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കുകൾ കൈമാറുകയും ചെയ്തു.
'നിങ്ങൾ എന്നെ കാണാൻ ആഗ്രഹിച്ചതിനാൽ ഞാൻ ഇവിടെ വന്നു. ഞാനും ചീഫ് സെക്രട്ടറിയും ചേർന്ന് റിപ്പോർട്ട് നിങ്ങൾക്ക് സമർപ്പിക്കുന്നു. ഇപ്പോൾ ദിഗയിൽ ഒരു യോഗമുണ്ട്. അതിനാൽ ഞങ്ങൾക്ക് പോകാൻ അനുവാദം നൽകണം' -മമത പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി മൂന്നാം തവണയും അധികാരമേറ്റെടുത്തതിന് ശേഷം മോദിയും മമതയും നേരിട്ട് നടത്തുന്ന ആദ്യകൂടിക്കാഴ്ചയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.