തീർത്തും രാജ്യവിരുദ്ധം, ഇന്ത്യൻ ജനത പൊറുക്കില്ല; അഫ്സൽ ഗുരു പരാമർശത്തിൽ ഉമർ അബ്ദുല്ലക്കെതിരെ ബി.ജെ.പി
text_fieldsശ്രീനഗർ: 2013ൽ അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിൽ പ്രത്യേക നേട്ടമൊന്നും കാണുന്നില്ലെന്ന ഉമർ അബ്ദുല്ലയുടെ പരാമർശത്തിനെതിരെ ബി.ജെ.പി. 2001ലെ പാർലമെന്റ് ഭീകരാക്രമണക്കേസിലാണ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്. ''അഫ്സൽ ഗുരുവിന്റെ വധശിക്ഷക്ക് ജമ്മുകശ്മീർ സർക്കാറിന് ഒരു ബന്ധവുമില്ല എന്നതാണ് ഏറ്റവും വലിയ ദൗർഭാഗ്യം. അല്ലെങ്കിൽ, സംസ്ഥാന സർക്കാറിന്റെ സമ്മതത്തോടെ നിങ്ങൾ അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കേണ്ടി വരുമായിരുന്നു. അത് വരില്ലായിരുന്നുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. ഞങ്ങൾ അത് ഒരിക്കലും ചെയ്യുമായിരുന്നില്ല. അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിലൂടെ എന്തെങ്കിലും ലക്ഷ്യം നേടി എന്ന് ഞാൻ കരുതുന്നുമില്ല.''-ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി പറഞ്ഞു.
പലപ്പോഴും വധശിക്ഷകൾ തെറ്റായിരുന്നുവെന്ന് പല രാജ്യങ്ങളും നമുക്ക് കാണിച്ച് തന്നിട്ടുണ്ട്. താൻ വധശിക്ഷകൾക്ക് എതിരാണെന്നും കോടതികളുടെ അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നില്ലെന്നും ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു. അഫ്സൽ ഗുരുവിന്റെ സഹോദരൻ അജാസ് അഹമ്മദ് ഗുരു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമർ അബ്ദുല്ലയുടെ പ്രസ്താവന.
അതേസമയം, ഉമർ അബ്ദുല്ലയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹവും രാജ്യവിരുദ്ധവുമാണെന്നായിരുന്നു കേന്ദ്രസഹമന്ത്രി നിത്യാനന്ദ് റായ് പ്രതികരിച്ചത്. ഭീകരർക്ക് അനുകൂലമായാണ് ഉമർ അബ്ദുല്ല സംസാരിക്കുന്നതെന്നും നിത്യാനന്ദ റായ് കുറ്റപ്പെടുത്തി. ഇത്തരം ഇന്ത്യ വിരുദ്ധ പ്രസ്താവനകൾക്കൊപ്പമാണ് കോൺഗ്രസും. ഉമർ അബ്ദുല്ലയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്നും ഇന്ത്യയിലെ ജനങ്ങൾ ഇതിന് മാപ്പ് നൽകില്ലെന്നും നിത്യാനന്ദ റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.