ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം മേധാ പട്കറും; വിമർശനവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പരിസ്ഥിതി പ്രവർത്തക മേധാ പട്കർ അണിനിരന്നതിൽ വിമർശനവുമായി ബി.ജെ.പി. പതിറ്റാണ്ടുകളായി ഗുജറാത്തികൾക്ക് വെള്ളം നിഷേധിച്ചവർക്കൊപ്പമാണ് രാഹുലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനെതിരെ മേധാ പട്കറിന്‍റെ നേതൃത്വത്തിൽ വലിയ പ്രതിഷേധ സമരങ്ങൾ അരങ്ങേറിയിരുന്നു. 'കോൺഗ്രസും രാഹുൽ ഗാന്ധിയും ഗുജറാത്തിനോടും ഗുജറാത്തികളോടുമുള്ള വിരോധം വീണ്ടും പ്രകടിപ്പിക്കുകയാണ്. മേധാ പട്കറിന് തന്റെ യാത്രയിൽ മധ്യത്തിൽതന്നെ സ്ഥാനം നൽകിയതിലൂടെ, പതിറ്റാണ്ടുകളായി ഗുജറാത്തികൾക്ക് വെള്ളം നിഷേധിച്ചവർക്കൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നാണ് രാഹുൽ ഗാന്ധി കാണിക്കുന്നത്. ഗുജറാത്ത് ഇത് സഹിക്കില്ല' -ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
സർദാർ സരോവർ അണക്കെട്ടിനെതിരെയുള്ള മേധാ പട്കറുടെ പ്രതിഷേധങ്ങളുടെ കടുത്ത വിമർശകരായിരുന്നു ബി.ജെ.പി. പരിസ്ഥിതി, പുനരധിവാസ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മേധാ പട്കറുടെ നേതൃത്വത്തിലുള്ള നർമദാ ബച്ചാവോ ആന്ദോളനാണ് ഡാമിനെതിരെ സമരം നടത്തിയിരുന്നത്. 2017ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡാമിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.