ബംഗ്ലാദേശിലെ ദുരിതബാധിതർക്ക് അഭയം; മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി
text_fieldsകൊൽക്കത്ത: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിലെ ദുതിരബാധിതർക്ക് അഭയം നല്കാൻ തയാറാണെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കില്ലെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
മമതാ ബാനർജി എന്താണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമാണ്. അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള പൗരത്വ (ഭേദഗതി) നിയമത്തെ മമതാ ബാനർജി ശക്തമായി എതിർത്തിട്ടുണ്ട്. പക്ഷെ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാൻ മമത ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നുഴഞ്ഞുകയറ്റത്തെ ന്യായീകരിക്കാനും അതുവഴി പശ്ചിമ ബംഗാളിലെ ജനസംഖ്യാശാസ്‌ത്രം മാറ്റാനും മമത ശ്രമിച്ചുവെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. പശ്ചിമ ബംഗാളിൽ മുമ്പ് മൂന്ന് മുസ്‌ലിം ഭൂരിപക്ഷ ജില്ലകളായിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ അതിന്റെ എണ്ണത്തിൽ വർധനവുണ്ടായി. ബംഗ്ലാദേശിൽ നിന്നുള്ള ആളുകളുടെ കടന്നുകയറ്റം മൂലമാണ് കൊൽക്കത്തയുടെ ജനസംഖ്യാക്രമം പോലും മാറിയത്. തീവ്രവാദ കേസുകളിൽ പ്രതികളായ പലരും പശ്ചിമ ബംഗാളിൽ അഭയം തേടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.