മുസ്ലിം വിരുദ്ധരെന്ന ധാരണ മാറ്റിയില്ലെങ്കിൽ ബി.ജെ.പിക്ക് തിരിച്ചടി –കേന്ദ്രമന്ത്രി പാസ്വാൻ
text_fieldsന്യൂഡൽഹി: മുസ്ലിം-പിന്നാക്ക വിരുദ്ധ പാർട്ടിയാണെന്ന ധാരണ ബി.ജെ.പി മാറ്റിയില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രിയും സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി നേതാവുമായ രാംവിലാസ് പാസ്വാൻ. ന്യൂനപക്ഷങ്ങളുടെ ധാരണ മാറ്റിയെടുക്കാൻ ബി.ജെ.പി ശ്രമിക്കണം. സർക്കാർ പദ്ധതികളുടെ ഗുണം എല്ലാവർക്കും കിട്ടുന്ന രീതിയിലാണ് ചെയ്യേണ്ടത്.
ഉയർന്ന ജാതിക്കാരുടെ പാർട്ടിയാണെന്ന ധാരണ മാറ്റണം. അല്ലെങ്കിൽ പ്രതിപക്ഷ പാർട്ടികൾ ഇത് മുതലെടുക്കും. അടുത്ത തെരഞ്ഞെടുപ്പിലും എൻ.ഡി.എ സഖ്യം അധികാരത്തിൽ വരുമെന്നും പാസ്വാൻ പറഞ്ഞു. യു.പി ഉപതെരഞ്ഞെടുപ്പിൽ തോറ്റപ്പോഴും ബി.ജെ.പിക്കെതിരെ പാസ്വാൻ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പു ഫലം സൂചനയാണെന്നും ന്യൂനപക്ഷ വിരുദ്ധമുഖം ബി.ജെ.പി മാറ്റണമെന്നുമായിരുന്നു പാസ്വാെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.