മഹാത്മ ഗാന്ധിക്കെതിരായ പരാമർശം: അനിൽ സൗമിത്രയെ ബി.ജെ.പി സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: മഹാത്മ ഗാന്ധിയെ പാകിസ്താൻെറ രാഷ്ട്രപിതാവെന്ന വിശേഷിപ്പിച്ച മധ്യപ്രദേശ് മാധ്യമ വിഭാഗം തലവൻ അ നിൽ സൗമിത്രക്കെതിരെ നടപടിയുമായി ബി.ജെ.പി. അനിൽ സൗമിത്രയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബി.ജെ.പിയുടെ മധ്യപ്രദേശിലെ മീഡിയ സെൽ തലവനാണ് അനിൽ സൗമിത്ര.
മഹാത്മ ഗാന്ധിയുടെ അനുഗ്രഹത്തോടെയാണ് പാകിസ്താൻ പിറന്നത്. അതുകൊണ്ട് അദ്ദേഹത്തെ പാകിസ്താൻെറ രാഷ്ട്രപിതാവെന്ന് വിളിക്കാമെന്നായിരുന്നു അനിൽ സൗമിത്രയുടെ പരാമർശം. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.
നാഥുറാം വിനായക് ഗോദ്സേയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് പാർട്ടിയും സൗമിത്രക്കെതിരെ രംഗത്തെത്തുന്നത്. വിവാദത്തിൽ ഏഴ് ദിവസത്തിനകം മറുപടി നൽകാനും ബി.ജെ.പി നിർദേശിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.