മധ്യവർഗത്തെ ലക്ഷ്യമിട്ട് ബി.ജെ.പി; വോട്ടുകളങ്ങൾക്ക് പ്രത്യേക കൈത്താങ്ങ്
text_fieldsന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടി. റെയിൽവേക്ക് 2.40 ലക്ഷം കോടി. കാർഷിക വായ്പ 20 ലക്ഷം കോടി. ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബജറ്റിൽ വാഗ്ദാനങ്ങൾക്ക് ഉയരം വാനോളം. അതേസമയം, അടിസ്ഥാന യാഥാർഥ്യങ്ങൾ വെളിമ്പുറത്ത്. കേരളത്തിനും നിരാശ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മധ്യവർഗത്തെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനും ബി.ജെ.പി ബജറ്റിലൂടെ ലക്ഷ്യമിടുന്നു.
ഏഴ് മുൻഗണന മേഖലകൾ മുന്നോട്ടുവെക്കുന്നതാണ് ബജറ്റ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം മുതൽ അടിസ്ഥാന സൗകര്യ വികസനം വരെ മുൻഗണന മേഖലകൾ പരന്നുകിടക്കുന്നു. പുത്തൻ പേരുകളിൽ അവതരിപ്പിക്കുന്ന പദ്ധതികൾ നിരവധി.
വോട്ടു കളങ്ങൾക്ക് പ്രത്യേക കൈത്താങ്ങ്. എന്നാൽ, കോവിഡ് കാലത്തിനുശേഷം പ്രതീക്ഷാപൂർവം കാത്തിരുന്ന ബജറ്റ് തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തികമാന്ദ്യം തുടങ്ങി കാതലായ വിഷയങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്നുവെന്ന വിമർശനമാണ് ഏറ്റുവാങ്ങുന്നത്.
തൊഴിലില്ലായ്മ റെക്കോഡ് ഉയരത്തിൽ നിൽക്കുകയാണെങ്കിലും തൊഴിലുറപ്പ് പദ്ധതി വിഹിതം 33 ശതമാനത്തോളം വെട്ടിക്കുറച്ചു. പ്രായോഗികതലത്തിൽ നികുതിദായകർക്ക് കാര്യമായ പ്രയോജനം ചെയ്യാത്ത കണക്കിലെ കളിയായി ആദായ നികുതിയിളവിന്റെ ആശ്വാസ വാക്ക്. കോർപറേറ്റ് മേഖലക്ക് നികുതിയിളവിന്റെ തലോടൽ കിട്ടിയപ്പോൾ തന്നെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.