മണിപ്പൂർ തെരഞ്ഞെടുപ്പ്: സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണവും തൊഴിൽരഹിതർക്ക് അലവൻസും വാഗ്ദാനം ചെയ്ത് കോൺഗ്രസ്
text_fieldsഗുവാഹത്തി: സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണിപ്പൂരിൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുമെന്ന് കോൺഗ്രസ്. സ്ത്രീകൾ മണിപൂരിന്റെ അഭിമാനമാണെന്നും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി കോൺഗ്രസ് പ്രവർത്തിക്കുമെന്നും പാർട്ടി നേതാവായ പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.
മണിപ്പൂരിലെ തൊഴിൽരഹിതരായ യുവാക്കൾക്ക് അലവൻസ് നൽകാനും എല്ലാവർക്കും സൗജന്യ ആരോഗ്യസംവിധാനങ്ങൾ ഉറപ്പു വരുത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മണിപൂരിൽ സമാധാനവും ഐക്യവും കൊണ്ടുവന്ന് ജനങ്ങളെ ഒന്നിച്ചു നിർത്താൻ ഞങ്ങളാൽ കഴിയുന്ന എല്ലാം പ്രവർത്തനങ്ങളും കോൺഗ്രസ് ചെയ്യുമെന്നും അവർ ഉറപ്പ് നൽകി. മണിപൂരിലെ ജനങ്ങളുടെ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും കോൺഗ്രസ് സംരക്ഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഏത് വിധേനയും മണിപൂരിൽ അധികാരത്തിൽ വന്ന് ഭരണത്തിൽ തുടരുക മാത്രമാണ് ബി.ജെ.പി ലക്ഷ്യമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ബി.ജെ.പി സർക്കാറിന് അറിയില്ലെന്നും അവർ കുറ്റപ്പെടുത്തി. മതവും വംശീയതയും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സർക്കാറിനെയല്ല മണിപൂരിന് വേണ്ടതെന്നും പകരം ജനങ്ങളെയും കേൾക്കാനും മനസ്സിലാക്കാനും കഴിവുള്ള സർക്കാരാണ് സംസ്ഥാനത്ത് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.