മമതക്കെതിരായ ആക്രമണം; ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ കാണും
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായി നന്ദിഗ്രാമിൽ നടന്ന ആക്രമണത്തിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ കാണും. ബി.ജെ.പി നേതാക്കളായ സബ്യസാചി ദത്ത, ശിശിർ ഭജോരിയ എന്നിവരുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്ച നടത്തുക.
മമതക്കെതിരായ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം തെരഞ്ഞെടുപ്പ് കമീഷന് കത്തു നൽകും. ഇതിനൊപ്പം ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വിടണമെന്നും മുഖ്യമന്ത്രിയുടെ സുരക്ഷയിൽ പരിശോധന വേണമെന്നുമുള്ളതാണ് ബി.ജെ.പിയുടെ മറ്റ് ആവശ്യങ്ങൾ. സംഭവം മമതയുടെ നാടകമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം
കഴിഞ്ഞ ദിവസം നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മമത ആക്രമണത്തിനിരയായത്. ആക്രമണത്തിൽ മമതയുടെ കാലിനും തോളിനും മുഖത്തും പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.