സമ്മാനമായി റേസർ; ഉമർ അബ്ദുല്ലയെ പരിഹസിച്ച് തമിഴ്നാട് ബി.ജെ.പി
text_fieldsചെെന്നെ: വീട്ടുതടങ്കലിൽ കഴിയുന്ന ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലക്ക് റേസറുകൾ സമ്മാനമായി അയച ്ച് പരിഹസിച്ച് തമിഴ്നാട് ബി.ജെ.പി. അഞ്ചുമാസത്തിലേറെ വീട്ടുതടങ്കലിലായ ഉമർ അബ്ദുല്ല നരച്ച താടി വളർത്തിയ ഫേ ാട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സി.പി.എം ജന റൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയുമൊക്കെ ഈ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചതോടെ അത് സമകാലിക ഇന്ത്യയിലെ ജനാധിപത്യത്തിൻെറ ദുരവസ്ഥ വിവരിക്കാനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതിൽ അസ്വസ്ഥരായാണ് ബി.ജെ.പി തമിഴ്നാട് ഘടകം ഉമറിന് സമ്മാനമായി റേസറുകൾ ഓൺലൈനിൽ ഓർഡർ ചെയ്തതിെൻറ സ്ക്രീൻഷോട്ട് സഹിതം ട്വിറ്ററിൽ പരിഹാസവുമായെത്തിയത്. ഉമർ അബ്ദുല്ലയുടെ ശ്രീനഗർ മേൽവിലാസത്തിലാണ് ‘സമ്മാനം’ ബുക്ക് ചെയ്തിരിക്കുന്നത്.
‘പ്രിയപ്പെട്ട ഉമർ അബ്ദുല്ല. നിങ്ങളുടെ അഴിമതിക്കാരായ പല സുഹൃത്തുക്കളും പുറത്ത് ജീവിതം ആസ്വദിക്കുേമ്പാൾ നിങ്ങളെ ഈ നിലക്ക് കാണേണ്ടി വരുന്നതിൽ സങ്കടമുണ്ട്. ദയവ് ചെയ്ത് ഞങ്ങളുടെ ഈ സംഭാവന സ്വീകരിക്കുക. എന്തെങ്കിലും സഹായം ഇക്കാര്യത്തിൽ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ പങ്കാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സമീപിക്കാൻ മടിക്കേണ്ടതില്ല’ എന്ന സന്ദേശവും ട്വിറ്ററിൽ ഇതോടൊപ്പം നൽകിയിട്ടുണ്ട്.
കശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് മുതൽ വീട്ടുതടങ്കലിലാണ് ഉമർ അബ്ദുല്ല. കേന്ദ്രം തടവിലാക്കിയ ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ് ഈ മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി. ഒക്ടോബറിൽ ഉമർ അൽപം താടി വളർത്തിയ ചിത്രം പുറത്തുവന്നിരുന്നു. വീട്ടുതടങ്കലിൽ നിന്ന് മോചിതനാകുന്നത് വരെ താടി വടിക്കുകയില്ലെന്ന തീരുമാനത്തിലാണ് ഉമറെന്ന് വീട്ടുകാർ അന്നേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.