മുസ്ലീങ്ങളുടെ നന്മ ആഗ്രഹിക്കുന്നത് ബി.ജെ.പി മാത്രം, മറ്റ് പാർട്ടികൾ അവരെ വോട്ടു ബാങ്കാക്കുന്നു -യു.പി ഉപമുഖ്യമന്ത്രി
text_fieldsലഖ്നോ: ബി.ജെ.പി മുസ്ലീങ്ങളുടെ യഥാർഥ അഭ്യുദയകാംക്ഷിയാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. മതേതര പാർട്ടികൾ മുസ്ലീങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുകയാണെന്നും അവർക്ക് അർഹതപ്പെട്ട അവകാശങ്ങൾ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാസ്മണ്ട മുസ്ലീങ്ങൾക്കായി ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മതേതരപാർട്ടികൾ മുസ്ലീങ്ങളെ വോട്ടു ബാങ്കായി ഉപയോഗിക്കുന്നു. ഈ പാർട്ടികൾ മുസ്ലീം വോട്ടുകൾ നേടിയാണ് അധികാരത്തിലെത്തുന്നത്, പക്ഷെ അർഹതപ്പെട്ട അവകാശങ്ങൾ നൽകിയിട്ടുമില്ല. അതുകൊണ്ടാണ് മുസ്ലീങ്ങൾ പിന്നോക്കം നിൽക്കുന്നത്.' ബ്രജേഷ് പഥക് പറഞ്ഞു. മുസ്ലീങ്ങളെ മുന്നോട്ട് കൊണ്ടുവരാൻ നിരവധി പദ്ധതികൾ യു.പി സർക്കാർ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുസ്ലീങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന പാർട്ടിയുണ്ടെങ്കിൽ അത് ബി.ജെ.പിയാണെന്നും ന്യൂനപക്ഷമന്ത്രി ഡാനിഷ് ആസാദ് അൻസാരി യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറും മുഖ്യമന്ത്രി യോഗി ആദിത്യ നാഥും മുസ്ലീങ്ങൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.