കോർപറേറ്റുകളെ രക്ഷിച്ചപ്പോൾ പ്രതിരോധത്തിലായത് ബി.ജെ.പി
text_fieldsന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസിലെ പ്രധാന ഗുണഭോക്താക്കളും പ്രതികളുമായ കോർപറേറ്റ് ഭീമന്മാരെ രക്ഷിക്കാൻ യു.പി.എയും എൻ.ഡി.എയും ഒരുപോലെ പ്രവർത്തിച്ചതിെൻറ ബാക്കിപത്രമായി 2ജി കേസിലെ വിചാരണ കോടതി വിധി. അതിനാൽതന്നെ, 2ജി അഴിമതിയുടെ പേരിൽ അധികാരത്തിൽ വന്ന മോദി സർക്കാറിന് മേൽകോടതിയിൽ കേസ് ജയിപ്പിച്ചെടുക്കാൻ കഴിയില്ലെന്ന ആശങ്ക ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിധിയാകെട്ട തങ്ങളെ വെറുതെ വേട്ടയാടി എന്ന പ്രതീതി സൃഷ്ടിക്കാൻ കോൺഗ്രസ് ഉപയോഗിക്കുന്നതും ബി.ജെ.പിയുടെ അഴിമതി ആരോപണങ്ങളെ ദുർബലമാക്കും.
കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിനായി 2008 മുതൽ പ്രശാന്ത് ഭൂഷണിനൊപ്പം പോരാടിയ സുബ്രമണ്യൻ സ്വാമി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും മുൻ ധനമന്ത്രി പി. ചിദംബരത്തെയും പ്രതികളാക്കാൻ കാണിച്ച ആവേശം അഴിമതിയുടെ യഥാർഥ ഗുണഭോക്താക്കളായ കോർപേററ്റ് കമ്പനികളെ പ്രതികളാക്കുന്നതിൽ കാണിച്ചില്ല. മന്ത്രിയായിരുന്ന രാജയെ േപ്രാസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സ്വാമി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് 2008 നവംബര്‍ 29ന് അയച്ച കത്താണ് ഹരജിക്ക് ആധാരമായത്. പ്രധാനമന്ത്രിയില്‍നിന്ന് ഒരു പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് 2009 മേയ് 30നും ഒക്ടോബര്‍ 23നും ഒക്ടോബര്‍ 31നും 2010 മാര്‍ച്ച് എട്ടിനും മാര്‍ച്ച് 13നും സ്വാമി വീണ്ടും കത്തെഴുതിയെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ 2ജി കേസിെന ഉയർത്തിക്കാണിച്ച് സംഘ്പരിവാറിെൻറ വിവേകാനന്ദ ഫൗണ്ടേഷെൻറ ആസൂത്രണത്തിൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി ഉയർത്തിക്കൊണ്ടുവന്ന അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലും പ്രശാന്ത് ഭൂഷൺ ഉണ്ടായിരുന്നു. ഇൗ കാലയളവിൽ പ്രശാന്ത് ഭൂഷൺ അരവിന്ദ് കെജ്രിവാളിനൊപ്പം ആം ആദ്മി പാർട്ടിയുണ്ടാക്കി വഴിപിരിയുകയും സുബ്രമണ്യൻ സ്വാമി ബി.ജെ.പിയുടെ നേതാവാകുകയും ചെയ്തു. ഇൗ കേസും കൂടെ കൽക്കരി കുംഭകോണവും ഉയർത്തിക്കാണിച്ച് കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ബി.ജെ.പിയാകെട്ട കോർപേററ്റുകളെ പിണക്കാതിരിക്കാൻ കോൺഗ്രസിലെ പി. ചിദംബരം അടക്കമുള്ളവർ ഒരുക്കിയ വഴിയിലൂടെയാണ് മുന്നോട്ടുപോയത്.
കേസിൽ സംയുക്ത പാർലമെൻററി സമിതിയുടെ അന്വേഷണത്തിെൻറ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചതു മുതൽ കേസിൽ കോൺഗ്രസിെൻറയും ബി.െജ.പിയുടെയും താൽപര്യങ്ങൾ കോർപറേറ്റുകളെ സംരക്ഷിച്ചെടുക്കുന്ന കാര്യത്തിലുണ്ടായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പിക്കൊപ്പം 2ജിയുടെ പേരിൽ സഭാസ്തംഭനത്തിനിറങ്ങിയ ഇടതു പാർട്ടികൾക്കും കോർപറേറ്റുകളെ രക്ഷിച്ചെടുക്കാൻ ഇരു കൂട്ടരും നടത്തിയ നീക്കത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നു.
കേസിൽ കുറ്റപത്രം സമർപ്പിച്ചശേഷം വിചാരണയുടെ വലിയൊരു കാലയളവ് കഴിഞ്ഞുപോയത് മോദി സർക്കാർ അധികാരമേറ്റശേഷം കൂടിയാണ്. അതിനാൽതന്നെ സത്യവാങ്മൂലങ്ങളിലും രേഖകളിലും ഒപ്പിടാത്തതിലും ടെലികോം ഉദ്യോഗസ്ഥരുടെപോലും മൊഴി ശരിക്കും രേഖപ്പെടുത്താത്തതിലും കോടതി നടത്തിയ വിമർശനം സി.ബി.െഎയെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാറിലാണ് എത്തുന്നത്. അംബാനിയും ടാറ്റയും ബിർളയും ഗോയങ്കയുമടക്കം അക്കാലത്തെ ഏതാണ്ടെല്ലാ കോർപറേറ്റുകളുടെയും പേരുകൾ പറഞ്ഞുകേട്ടിരുന്ന കേസിൽനിന്ന് ഒാരോ നാൾ കഴിയുേന്താറും ഒാരോ കോർപറേറ്റിനും ഉൗരിപ്പോകാൻ കഴിയുന്ന തരത്തിൽ അേന്വഷണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റുമെന്ന് അവർ സമർപ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.