മസ്ഉൗദ് അസ്ഹർ ആഗോള ഭീകരൻ; രക്ഷാസമിതി പ്രഖ്യാപനത്തിൽ കോൺഗ്രസ്–ബി.ജെ.പി പോര്
text_fieldsന്യൂഡൽഹി: ജയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹറിനെ െഎക്യരാഷ്ട്ര രക്ഷാസമിതി ആേഗാള ഭീകരനായി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കാൻ മോദി സർക്കാറും പ്രതിരോധിക്കാൻ പ്രതിപക്ഷവും ഒരുപോലെ രംഗത്തിറങ്ങി. 2009 മുതൽ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങൾ പൊതുതെരഞ്ഞെടുപ്പിൽ ഫലപ്രാപ്തിയിലെത്തിയതോടെയാണ് തെരഞ്ഞെടുപ്പിലെ ആയുധമായി മാറിയത്. യു.എൻ പ്രഖ്യാപനത്തിെൻറ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകാനായി വ്യാഴാഴ്ച ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനും വാർത്തസമ്മേളനം വിളിച്ചതിനുശേഷം വൈകീട്ട് കേന്ദ്ര വിദേശ മന്ത്രാലയവും പ്രത്യേക വാർത്തസമ്മേളനം വിളിച്ചു.
അതേസമയം, പുൽവാമ ആക്രമണത്തിലെ പങ്ക് മസ്ഉൗദ് അസ്ഹറിനെതിരെ യു.എൻ നിരത്തിയ കുറ്റാരോപണങ്ങളിൽ ഇല്ലാതെപോയത് മോദി സർക്കാറിെൻറ പരാജയമായി കോൺഗ്രസ് കുറ്റപ്പെടുത്തി. പുൽവാമയെക്കുറിച്ച പരാമർശം മോദി സർക്കാർതന്നെ നീക്കിയതാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർേജവാല കുറ്റപ്പെടുത്തി. എന്നാൽ, ഇൗ ആരോപണം കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും കേന്ദ്ര വിദേശ സെക്രട്ടറിയും തള്ളി. പുൽവാമ പറഞ്ഞിട്ടില്ലെങ്കിലും അതടക്കം പരിഗണിച്ചാണ് പ്രഖ്യാപനമെന്ന് ഇരുവരും അവകാശെപ്പട്ടു.
ഒരു പതിറ്റാണ്ട് കാലമായി അന്തർദേശീയ നയതന്ത്ര വേദികളിൽ ഇന്ത്യ ഉയർത്തുന്ന ആവശ്യത്തിന് അനുകൂലമായി ബുധനാഴ്ചയാണ് െഎക്യരാഷ്ട്ര രക്ഷാ സമിതി തീരുമാനം കൈക്കൊണ്ടത്. മസ്ഉൗദ് അസ്ഹറിനെ ഭീകരനാക്കുന്നതിന് രക്ഷാസമിതിയിലെ വീറ്റോ അധികാരം ഉപേയാഗിച്ച് നേരേത്ത തടസ്സപ്പെടുത്തിയിരുന്ന ൈചനയും നിലപാട് മാറ്റിയതോടെയാണ് ഇത് സാധ്യമായത്.
ഇന്ത്യയുടെയും മോദി സർക്കാറിെൻറ വിദേശനയത്തിെൻറയും വിജയമാണിതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. 2009, 2014, 2016 വർഷങ്ങളിൽ മസ്ഉൗദ് അസ്ഹറിനെ ആേഗാള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ പരിശ്രമം നടത്തിയെന്ന് ജെയ്റ്റ്ലി പറഞ്ഞു. സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടു. ചൈനയായിരുന്നു തടസ്സം. ആ തടസ്സം നീക്കിയതും ഇന്ത്യയുടെ വിദേശനയത്തിെൻറ വിജയമാണെന്ന് ജെയ്റ്റ്ലി തുടർന്നു. ഇന്ത്യ വിജയിച്ചാൽ അത് ഓരോ ഭാരതീയെൻറയും വിജയമാണ്. എന്നാൽ, ഈ സന്തോഷത്തിൽ പങ്കുചേർന്നാൽ അത് തങ്ങളുടെ രാഷ്ട്രീയ താൽപര്യത്തിന് വിഘാതമാകുമെന്ന് പ്രതിപക്ഷം കാണുന്നതാണ് നിർഭാഗ്യമെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി. രാജ്യതാൽപര്യങ്ങളുയർത്തുന്ന വിഷയത്തിൽ ഒരുമിച്ചുനിൽക്കണമെന്ന പാരമ്പര്യം പ്രതിപക്ഷം തകർത്തുവെന്നും ജെയ്റ്റ്ലി ആരോപിച്ചു. എല്ലാ ദ്വികക്ഷി ബഹുകക്ഷി നയതന്ത്ര ചർച്ചകളിലും വേദികളിലും ഇന്ത്യ നിരന്തരം ഉന്നയിച്ചുവരുന്ന ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
െഎക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ ബുധനാഴ്ച തീരുമാനം പ്രഖ്യാപിച്ചതിനു പിറകെ പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഭീകരതയുടെ വേരറുക്കുന്നതിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ വൻവിജയമാണ് തീരുമാനമെന്ന് മോദി അവകാശപ്പെട്ടു. എല്ലാ ഇന്ത്യക്കാർക്കും അഭിമാനാർഹമായ നിമിഷമാണിതെന്നും മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന ആഗോള സമൂഹം നൽകിയ പിന്തുണക്ക് നന്ദി പറയുകയാണെന്നും മോദി പറഞ്ഞു. പിറകെ നിർമല സീതാരാമനും എം.ജെ. അക്ബറും രാം മാധവും ഇത് മോദി സർക്കാറിെൻറ നേട്ടമാണെന്ന് ബുധനാഴ്ചതന്നെ അവകാശപ്പെട്ടിരുന്നു.
എൻ.ഡി.എ സർക്കാർ നേരേത്ത വിട്ടയച്ചതുകൊണ്ടാണ് മസ്ഉൗദ് അസ്ഹർ ഭീകരാക്രമണങ്ങളിലേർപ്പെട്ടതെന്നും അതേ ബി.ജെ.പിക്ക് മസ്ഉൗദിനെ ഭീകരനായി പ്രഖ്യാപിച്ചത് നേട്ടമായി കാണിക്കാൻ അവകാശമില്ലെന്നും ബി.എസ്.പി നേതാവ് മായാവതിയും പറഞ്ഞു. യു.പി.എ കാലത്ത് ആറു തവണ മിന്നലാക്രമണങ്ങൾ നടത്തിയിട്ടും അതൊന്നും മോദിയെപ്പോലെ വിളിച്ചുപറഞ്ഞിരുന്നിെല്ലന്നും ഇത്തരം അവകാശവാദങ്ങൾ അൽപത്തമാണെന്നും കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.