കർണാടയല്ല മധ്യപ്രദേശ്; ഒരു എം.എൽ.എയെയും ബി.ജെ.പിക്ക് കിട്ടില്ല - ദിഗ്വിജയ് സിങ്
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളായ ശിവ്രാജ് സിങ് ചൗഹാനും നരോട്ടം മിശ്രയും ചേർന്ന് മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എമാരെ റാഞ്ചാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എമാർക്ക് 25 മുതൽ 35കോടിവരെയാണ് കളം മാറ്റിച്ചവിട്ടുന്നതിനായി ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിെൻറ അഡ്വാൻസ് തുകയായി 5കോടി രൂപ കൈമാറാൻ ശ്രമിക്കുന്നുവെന്നും ദിഗ്വിജയ് സിങ് ആരോപിച്ചു.
എന്നാൽ മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എമാർ കർണാടകയിലേത് േപാലെയല്ല. ഒരൊറ്റ എം.എൽ.എയെപോലും വാങ്ങാൻ കിട്ടില്ല. തുക കൈമാറാൻ ശ്രമിക്കുന്നതിെൻറ തെളിവുകൾ പൊതുജനത്തിന് മുന്നിൽ ഹാജരാക്കുമെന്നും ദിഗ്വിജയ് പറഞ്ഞു. പതിനഞ്ച് വർഷത്തോളം ബി.ജെ.പി മധ്യപ്രദേശിനെ കൊള്ളയടിച്ചു. എന്നിട്ടും അഞ്ചുവർഷം പ്രതിപക്ഷത്തിരിക്കാൻ അവർ തയ്യാറല്ലെന്നും ദിഗ് വിജയ് ചൂണ്ടിക്കാട്ടി. എന്നാൽ ദിഗ്വിജയിെൻറ ആരോപണങ്ങൾ ശിവ്രാജ് സിങ് ചൗഹാൻ നിഷേധിച്ചു.
230 അംഗ നിയമസഭയിൽ 121അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രേദശിൽ കോൺഗ്രസ് ഭരണം ഉറപ്പാക്കിയത്. രാജ്യസഭ അംഗങ്ങളെ തെരഞ്ഞെടുക്കാനായി അടുത്തിടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിലേക്ക് പ്രതിനിധിയെ ജയിപ്പിക്കാനായി കോൺഗ്രസിന് ബി.എസ്.പിയുടേയും എസ്.പിയുടെയും പിന്തുണ അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.