ബി.ജെ.പി ചുവപ്പ് കാർഡ് ആയുധമാക്കി വിജയിക്കാൻ ശ്രമിക്കുന്നു- അഖിലേഷ് യാദവ്
text_fieldsലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് ചുവപ്പ് കാർഡുകൾ നൽകി വിജയിക്കാനാണ് ബി.ജെ.പി ശ് രമം നടത്തുന്നതെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എസ്.പി, ബി.എസ്.പി നേതാക്കൾക്ക് കഴിയുന്നത്ര റെഡ് കാർഡ് നൽകാനാണ് ഉദ്യോഗസ്ഥരെ ചട്ടംകെട്ടിയിരിക്കുന്നത്. പാർട്ടി പ്രവർത്തകരെ വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്നുപോലും വിലക്കുന്ന അവസ്ഥയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ബി.ജെ.പി സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ക്ലീൻ ചിറ്റ് നൽകുകയാണെന്നും അഖിലേഷ് ആരോപിച്ചു.
ബി.ജെ.പി ജാതി രാഷ്ട്രീയം കളിക്കുകയും വിവിധ ജാതി-മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുകയുമാണ് ചെയ്യുന്നത്. ബി.ജെ.പി സർക്കാറിെൻറ അടിസ്ഥാനം വിദ്വേഷവും നുണകളുമാണ്. വിദ്വേഷങ്ങൾ പ്രചരിപ്പിച്ച് അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാറിനെ തകർത്തെറിയാൻ മഹാഗഡ്ബന്ധന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ആറാംഘട്ട വോട്ടെടുപ്പിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ഏഴാം ഘട്ടത്തിൽ ഒന്നോ രണ്ടോ സീറ്റാണ് അവർക്ക് നേടാൻ കഴിയുകയെന്നും അഖിലേഷ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.