'ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന് ബി.ജെ.പി സാമുദായിക നിറം നൽകാൻ ശ്രമിക്കുന്നു' -ഉവൈസി
text_fieldsഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന് ബി.ജെ.പി സാമുദായിക നിറം നൽകാൻ ശ്രമിക്കുന്നെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. നഗരത്തിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഹൈദരാബാദിന് കേന്ദ്ര സഹായം നൽകാൻ പോലും ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്ന് ഉവൈസി പറഞ്ഞു.
'വർഷത്തിൽ എല്ലാ ദിവസവും എ.ഐ.എം.ഐ.എ തെലങ്കാനയിൽ സജീവമായി പ്രവർത്തിക്കുന്നു. ഉറങ്ങുന്ന ഒരു ബി.ജെ.പി നേതാവിനെ പോലും വിളിച്ചുണർത്തി ചോദിച്ചാൽ അവർ ഉവൈസിയുടെ പേരുപറയും, പിന്നാലെ രാജ്യദ്രോഹിയായും ഭീകരനായും ഒടുക്കം പാകിസ്താനിയായും ചിത്രീകരിക്കും. മോദി സർക്കാർ ഹൈദരാബാദിന് എന്ത് സാമ്പത്തിക സഹായം നൽകി എന്ന് ബി.ജെ.പി പറയണം -ഉവൈസി പറഞ്ഞു.
ലവ് ജിഹാദിനെതിരായ നിയമത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് ആർട്ടിക്കിൾ 14, 21 എന്നിവയുടെ കടുത്ത ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാകുമോ എന്നതിന് വിഷയം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ ഒന്നിനാണ് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജി.എച്.എം.സി) തെരഞ്ഞെടുപ്പ്. ബി.ജെ.പി, ടി.ആർ.എസ്, കോൺഗ്രസ്, എ.ഐ.എം.ഐ.എം പാർട്ടികൾ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.