തമിഴ്നാട്ടിൽ ബി.ജെ.പി ദുർബലം; രജനീകാന്തിനെ വീണ്ടും സ്വാഗതം ചെയ്ത് അമിത് ഷാ
text_fieldsന്യൂഡൽഹി: രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നുവെന്ന ശക്തമായി സൂചനകൾ നൽകുന്ന രാജനീകാന്തിനെ വീണ്ടും ക്ഷണിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. എല്ലാ നല്ല മനുഷ്യരേയും ഞങ്ങൾ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു. തീരുമാനം എടുക്കേണ്ടത് രജനീകാന്ത്ജിയാണ്, അമിത് ഷാ പറഞ്ഞു. ഇപ്പോൾ ഞങ്ങളുടെ പാർട്ടി തമിഴ്നാട്ടിൽ ദുർബലമാണ്. കേന്ദ്രസർക്കാരിന്‍റെ നയങ്ങൾ ജനങ്ങളിലെത്തിക്കാനും അങ്ങനെ പാർട്ടിയുടെ നില മെച്ചപ്പെടുത്തുവാനും ഞങ്ങൾ ശ്രമിക്കുമെന്നും അമിത് ഷാ പറഞ്ഞു.
തമിഴ് ജനതയുടെ സൂപ്പർസ്റ്റാറായ രജനീകാന്തിന് പാർട്ടിയിൽ യോജിച്ച തന്നെ സ്ഥാനം നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തേ പ്രസ്താവിച്ചിരുന്നു. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹം ഇപ്പോൾ ബി.ജെ.പിെക്കുറിച്ച് ചിന്തിക്കണമെന്നാണ് എന്‍റെ അഭ്യർഥന. പാർട്ടിയിൽ അദ്ദേഹത്തിന് അനുയോജ്യമായ സ്ഥാനം ഉണ്ടായിരിക്കും^ ഗഡ്കരി പറഞ്ഞു.
അനുയോജ്യമായ സ്ഥാനം ഏതാണെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിക്കൊണ്ട് രജനീകാന്തിന് രാഷ്ട്രീയത്തിലേക്ക് വമ്പിച്ച കടന്നുവരവിന് കളമൊരുക്കാനാണോ ബി.ജെ.പി ഒരുങ്ങുന്നത് എന്നുമുള്ള ചോദ്യത്തിന് അതെല്ലാം പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു ഗഡ്കരിയുടെ ഉത്തരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.