2024ൽ മോദി തോൽക്കുമെന്ന് 100% ഉറപ്പ്, ബി.ജെ.പിക്ക് 100 സീറ്റ് പോലും കിട്ടില്ല -ശ്രീവത്സ
text_fieldsന്യൂഡൽഹി: 2024ൽ മോദി തോൽക്കുമെന്ന് 100% ഉറപ്പാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സ. ഇപ്പോൾ തമാശയായി തോന്നാമെങ്കിലും ബി.ജെ.പിക്ക് 100 സീറ്റ് നേടുന്നത് പോലും പ്രയാസമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘രാഹുൽ ഗാന്ധിയുടെ സ്വീകാര്യത ആളുകൾക്കിടയിൽ അതിവേഗം വർധിച്ചുവരികയാണ്. അടുത്ത 12 മാസത്തിനുള്ളിൽ വലിയ മാർജിനിൽ മോദിയെ മറികടക്കും. രാഹുൽ ദർശനവും ലക്ഷ്യബോധവും ഉള്ള വ്യക്തിയാണ്’ -ട്രക്ക് ഡ്രൈവർമാർക്കൊപ്പം ">രാഹുൽ ഗാന്ധി സഞ്ചരിച്ചതിന്റെ വിഡിയോ പങ്കുവെച്ച് ശ്രീവത്സ കുറിച്ചു.
2024ൽ മോദി തോൽക്കുമെന്ന് 100% ഉറപ്പ്, ബി.ജെ.പിക്ക് 100 സീറ്റ് പോലും കിട്ടില്ല -ശ്രീവത്സ
‘ജനങ്ങൾക്കിടയിൽ ഒറ്റപ്പെട്ട് കിരീടധാരണം നടത്തുന്ന രാജാവും സാധാരണക്കാരുമായി ഇടപഴകുന്ന നേതാവും തമ്മിലാണ് പോരാട്ടം. മോദി പാർലമെന്റിലും ഗുസ്തിക്കാരോടും എന്താണ് ചെയ്തതെന്ന് ചിന്തിക്കുക. 6 മണിക്കൂറോളം ട്രക്ക് ഡ്രൈവർമാരോടൊപ്പം യാത്ര ചെയ്ത് അവരുടെ ജീവിത പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്ന രാഹുൽ ഗാന്ധിയെ ഇതിനോട് താരതമ്യം ചെയ്യുക.
ഇന്ത്യയുടെ രണ്ട് ദർശനങ്ങൾ ഇപ്പോൾ വ്യക്തമാണ്: മൻ കി ബാത്ത് X ജൻ കി ബാത്ത്, ഭാരതത്തെ ഭിന്നിപ്പിക്കൽ X ഭാരതത്തെ ഒന്നിപ്പിക്കൽ, വെറുപ്പിന്റെ അങ്ങാടി X സ്നേഹത്തിന്റെ കട.
മോദിക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. സാധാരണക്കാരൻ എന്താണ് അനുഭവിക്കുന്നതെന്നത് അദ്ദേഹത്തിന് വിഷയമേയല്ല. സ്വന്തം അധികാരം നിലനിർത്താനുള്ള തത്രപ്പാടിൽ മുഴുകിയ ആളാണ് അദ്ദേഹം. മറുവശത്ത്, രാഹുൽ സാധാരണക്കാരോട്, പ്രത്യേകിച്ച് പാവപ്പെട്ടവരോടും ഇടത്തരക്കാരോടും ഇടപഴകുകയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വിലക്കയറ്റം കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനും മനസ്സിലാക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു. ഈ വ്യത്യാസം ശ്രദ്ധേയമായണ്. ഇന്ത്യയിലെ ജനങ്ങൾ അത് നന്നായി മനസ്സിലാക്കുന്നുണ്ട്.
ഗോദി മീഡിയയും കോർപറേറ്റ് പണവും ഇല്ലെങ്കിൽ 2024ൽ മോദി തോൽക്കുമെന്ന് 100% ഉറപ്പാണ്. ഇപ്പോൾ ഇത് തമാശയായി തോന്നാം, പക്ഷേ ബി.ജെ.പിക്ക് 100 സീറ്റുകൾ പോലും നേടുന്ന കാര്യം പ്രയാസകരമാകും. ബി.ജെ.പിക്കെതിരായ ഭരണവിരുദ്ധ വികാരം അതിവേഗം ഉയരുകയാണ്. അതിനെ പ്രതിരോധിക്കാൻ അവരുടെ ആയുധപ്പുരയിൽ ഒന്നുമില്ല. മാധ്യമങ്ങളും കോർപറേറ്റുകളും ബാലൻസിങ് ചെയ്യുന്നത് ശ്രദ്ധിക്കുക (കോൺഗ്രസ് വിജയിച്ചതോടെ കർണാടകയിൽ ഇത് തുടങ്ങിയിട്ടുണ്ട്).
രാഹുൽ ഗാന്ധിയുടെ സ്വീകാര്യത ആളുകൾക്കിടയിൽ അതിവേഗം വർധിച്ചുവരികയാണ്. അടുത്ത 12 മാസത്തിനുള്ളിൽ വലിയ മാർജിനിൽ മോദിയെ മറികടക്കും. അദ്ദേഹം ദർശനവും ലക്ഷ്യബോധവുമുള്ള മനുഷ്യനാണ്’
Coronation of an Isolated King
— Srivatsa (@srivatsayb) May 29, 2023
Vs
Leader at ease with Common Indians
Think of what Modi did yesterday at the parliament & with wrestlers. Contrast that with Rahul Gandhi travelling with truck drivers for 6 hours and talking to them about their life and… pic.twitter.com/b9sXqrZVEh
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.