ആന്ധ്രാപ്രദേശിനെ തകർക്കാനുള്ള നീക്കത്തിന് ബി.ജെ.പി വലിയ വില നൽകേണ്ടിവരും- ചന്ദ്രബാബു നായിഡു
text_fieldsഅമരാവതി: സംസ്ഥാന നേതാക്കളുടെ സ്ഥാപനങ്ങളിലും വസതികളിലും നിരന്തരം റെയ്ഡ് നടത്തിയും സർക്കാറിനെതിരായ പ്രസ്താവനകൾ നടത്തിയും ആന്ധ്രാപ്രദേശിനെ തകർക്കാൻ ലക്ഷ്യമിടുന്നത് ബി.ജെ.പി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. എൻ.ഡി.എ സർക്കാർ വ്യക്തിവൈരാഗ്യം തീർക്കുകയാണ്. താൻ അവർക്ക് കീഴടങ്ങാത്തതിലുള്ള വൈരാഗ്യമാണ് ബി.ജെ.പിയുടെ ടി.ഡി.പി സർക്കാർ വിരുദ്ധ പ്രചരണങ്ങൾക്ക് പിന്നിൽ. ബി.ജെ.പി ഇത്തരത്തിലുളള സമീപം അവസാനിപ്പിച്ചില്ലെങ്കിൽ അതിന് വലിയ വില നൽകേണ്ടി വരുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. അമരാവതിയിൽ ജില്ലാ കലക്ടർമാരുടെ ദ്വിദിന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്ധ്രയിലെ ഹിന്ദു സമൂഹത്തെ സർക്കാറിനെതിരെ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പൊതുജനങ്ങളിൽ സർക്കാർ വിരുദ്ധ വികാരങ്ങൾ സൃഷ്ടിക്കുന്നതിനാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ ആഭരണ മോഷണം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയതെന്നും നായിഡു പറഞ്ഞു.
രാജ്യത്ത് സി.ബി.െഎയെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെയും ഒതുക്കി കളഞ്ഞു. ആദായ നികുതി വകുപ്പും ബി.ജെ.പിക്കായി തീർന്നുകൊണ്ടിരിക്കയാണ്. സുരക്ഷക്കായി സുപ്രീംകോടതിയെ മാത്രമാണ് ആശ്രയിക്കാനുള്ളതെന്നും നായിഡു അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.