മുടി പിടിച്ച് വലിച്ച്, നിലത്തിട്ട് ചവിട്ടി... നാരീ ശക്തി സമ്മേളനത്തിനിടെ നടുറോഡിൽ ഏറ്റുമുട്ടി ബി.ജെ.പി വനിത പ്രവർത്തകർ
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ ജലൗനിൽ ബി.ജെ.പിയുടെ സമ്മേളനത്തിനിടെ വനിത അംഗങ്ങൾ നടുറോഡിൽ തമ്മിലടിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നാരീ ശക്തി വന്ദൻ സമ്മേളനത്തിനിടയിലാണ് സംഭവം.
പരസ്പരം മുടി പിടിച്ച് വലിക്കുകയും താഴെ തള്ളിയിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ചില പുരുഷന്മാരെത്തിയും വീണ് കിടക്കുന്ന സ്ത്രീകളെ മർദിക്കുന്നത് കാണാം. തമ്മിലടിയുടെ കാരണം വ്യക്തമായിട്ടില്ല.
ये जालौन भाजपा की महिला कार्यकर्ताएं हैं। जो शक्ति वंदन सम्मेलन में एक दूजे पर अपनी शक्ति की आजमाईश कर रही है।
— UP Congress (@INCUttarPradesh) October 18, 2023
भाजपा होने का प्रकोप इनके सर पर कुछ ऐसा चढ़ा है कि सरेआम सड़क पर ही जूतमपैजार मचा रखी हैं।
सोचिये! जिस पार्टी में महिलाएं ऐसी हों, वहाँ पुरुष कैसे-कैसे होंगे?
भगवान… pic.twitter.com/8svkTZWS0C
സംഭവത്തിൽ ബി.ജെ.പിയെ പരിഹസിച്ച് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും അടക്കം പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാൻ യോഗി ആദിത്യനാഥ് ആദ്യം സ്വന്തം അണികളെ അച്ചടക്കം പഠിപ്പിക്കണമെന്ന് സമാജ്‌വാദി പാർട്ടി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.