ബി.ജെ.പി മതങ്ങളെ തമ്മിലടിപ്പിക്കുന്നു; ഹിന്ദുവെന്ന വാക്ക് ഹൈജാക്ക് ചെയ്യാൻ അവരെ അനുവദിക്കരുത് -ഹരീഷ് റാവത്ത്
text_fieldsഡെറാഡൂൺ: ഹിന്ദു എന്ന വാക്കിനെ ഹൈജാക്ക് ചെയ്യാൻ ബി.ജെ.പിയെ അനുവദിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ഡെറാഡൂണിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് റാവത്തിെൻറ പ്രതികരണം.
''ബി.ജെ.പി ഹിന്ദുയിസത്തിെൻറ സത്ത ചോർത്തി ഹിന്ദുത്വത്തിലേക്ക് ചുരുക്കി. ഞങ്ങൾ സനാതന ധർമത്തിലാണ് വിശ്വസിക്കുന്നത്. ഞങ്ങൾ ഹിന്ദുവെന്ന വാക്ക് ഹൈജാക്ക് ചെയ്യില്ല''
''ഹിന്ദുക്കളെന്ന നിലയിൽ ഞങ്ങൾ ലോകത്തുള്ള എല്ലാവരും ഒരു കുടുംബമാണെന്നും, എല്ലാ മതങ്ങളും തുല്യമാണെന്നും വിശ്വസിക്കുന്നു. പക്ഷേ ബി.ജെ.പി മതങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്നു'' -ഹരീഷ് റാവത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലെ കാമ്പയിൻ കമ്മറ്റിയുടെ ചുമതല എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ ഹരീഷ് റാവത്തിനാണ്. സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സർക്കാറുകളെ തുറന്നുകാണിക്കാൻ പരിവർത്തന യാത്ര സംഘടിപ്പിക്കുമെന്നും റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.