ബി.ജെ.പിക്ക് 150ൽ അധികം സീറ്റ് നേടാനാകില്ല -രാഹുൽ ഗാന്ധി
text_fieldsപട്ന: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 150 സീറ്റിൽ കൂടുതൽ നേടാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭഗൽപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി അവസാനിപ്പിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
"ഇൻഡ്യ മുന്നണി സർക്കാർ വന്നാലുടൻ അഗ്നിവീർ പദ്ധതി അവസാനിപ്പിക്കും. ഇന്ത്യക്ക് രണ്ട് തരം രക്തസാക്ഷികളെ ആവശ്യമില്ല. എല്ലാവർക്കും പെൻഷൻ ലഭിക്കണം" -രാഹുൽ പറഞ്ഞു.
അധികാരത്തിൽ വന്നശേഷം മിനിമം നികുതി നടപ്പാക്കുമെന്നും ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പളം വർധിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ ബിരുദധാരികൾക്കും ഡിപ്ലോമ ഹോൾഡർമാർക്കും അപ്രന്‍റിസ്ഷിപ്പിനുള്ള അവകാശം നൽകുമെന്നും അവർ നന്നായി പ്രവർത്തിച്ചാൽ സ്ഥിരമായ ജോലി ഉറപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.