Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്‌നാട്ടിൽ...

തമിഴ്‌നാട്ടിൽ ഒരുസീറ്റിലും ബി.ജെ.പി ജയിക്കില്ല -തോൽ തിരുമാവളവൻ

text_fields
bookmark_border
തമിഴ്‌നാട്ടിൽ ഒരുസീറ്റിലും ബി.ജെ.പി ജയിക്കില്ല -തോൽ തിരുമാവളവൻ
cancel

ചെന്നൈ: തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റിൽ ഒന്നിൽ പോലും ബി.ജെ.പി വിജയിക്കില്ലെന്ന് വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) നേതാവും പാർലമെൻറംഗവുമായ തോൽ തിരുമാവളവൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഇൻഡ്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും വി.സി.കെ സ്ഥാപക നേതാവ് കൂടിയായ തിരുമാവളവൻ പറഞ്ഞു.

‘ജൂൺ 4ന് പുതിയ പ്രഭാതം പൊട്ടിവിടരും, ഇന്ത്യയെ മൂടിയ ഇരുട്ട് ഒഴിഞ്ഞുമാറും’ -അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ദലിത് പ്രശ്നങ്ങളിൽ മുന്നണിപ്പോരാളിയായി കണക്കാക്കപ്പെടുന്ന തിരുമാവളവൻ, ചിദംബരം ലോക്‌സഭാ മണ്ഡലത്തിൽ ഇൻഡ്യ മുന്നണി സ്ഥാനാർഥി കൂടിയാണ്. വി.സി.കെ ജനറൽ സെക്രട്ടറി ഡി. രവികുമാറും ഇത്തവണ ജനവിധി തേടുന്നുണ്ട്. വില്ലുപുരം സിറ്റിങ് എം.പിയായ അദ്ദേഹം അതേ മണ്ഡലത്തിൽ നിന്നാണ് ഇൻഡ്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduVCKbjpLok Sabha Elections 2024
News Summary - BJP won’t win any seat in Tamil Nadu, says VCK leader
Next Story