നന്ദിഗ്രാമിൽ ബി.ജെ.പി പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ; തൃണമൂൽ ഭീഷണിമൂലമെന്ന് ബി.ജെ.പി
text_fieldsകൊൽക്കത്ത: ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കനത്ത പോരാട്ടം നടക്കുന്ന നന്ദിഗ്രാമിൽ ബി.ജെ.പി പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബി.ജെ.പി പ്രവർത്തകനായ ഉദയ് ദുബെയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബേകുട്ടിയ പ്രദേശത്തെ വീട്ടിൽ വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം തൃണമൂൽ കോൺഗ്രസ് പ്രവർത്തകരിൽനിന്ന് ദുബെ ഭീഷണി നേരിട്ടിരുന്നതായി ബി.ജെ.പി ആരോപിച്ചു. സിനിമതാരം മിഥുൻ ചക്രബർത്തി പങ്കെടുത്ത ബി.ജെ.പിയുടെ റോഡ് ഷോയിൽ പങ്കെടുത്തതിനായിരുന്നു ഭീഷണിയെന്നും അവർ ആരോപിച്ചു.
നന്ദിഗ്രാം ബി.ജെ.പി സ്ഥാനാർഥിയായ സുവേന്ദു അധികാരിക്കായി വോട്ട് ചോദിച്ച് മാർച്ച് 30നാണ് മിഥുൻ ചക്രബർത്തി ഉൾപ്പെടെ പെങ്കടുത്ത റാലി.
തൃണമൂലും ബി.ജെ.പിയും കനത്ത പോരാട്ടം കാഴ്ചവെക്കുന്ന മണ്ഡലമാണ് നന്ദിഗ്രാം. തൃണമൂലിന് വേണ്ടി മുഖ്യമന്ത്രി മമത ബാനർജിയാണ് ഇവിടെ കളത്തിലിറങ്ങുന്നത്. മമതയുടെ അടുത്ത സഹായിയായിരുന്നു സുവേന്ദു അധികാരിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.