Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 10:19 AM GMT Updated On
date_range 23 Feb 2019 4:59 AM GMTകശ്മീരിൽ ബി.ജെ.പി പ്രവർത്തകനെ തീവ്രവാദികൾ തട്ടികൊണ്ടുപോയി കൊന്നു
text_fieldsbookmark_border
പുൽവാമ: ജമ്മുകശ്മീരിൽ ബി.ജെ.പി പ്രവർത്തകനെ തീവ്രവാദികൾ തട്ടികൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ പുൽവാമ ജില്ലയിലെ രഖേലിറ്റർ ഏരിയയിലാണ് സംഭവം. ബി.ജെ.പി പ്രവർത്തകനായ സാബിർ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് അഹമ്മദ് ഭട്ടിനെ തീവ്രവാദികൾ തട്ടികൊണ്ടുപോയത്. പൊലീസ് ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്.
ജമ്മുവിൽ മുനിസിപ്പൽ/ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആദ്യമായാണ് തീവ്രവാദികൾ പൊതുപ്രവർത്തകനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story