ബി.ജെ.പി പ്രവർത്തകർ ഡൽഹി ആരോഗ്യ മന്ത്രിയുടെ കാർ തടഞ്ഞു
text_fieldsന്യൂഡൽഹി: ഡൽഹി ആരോഗ്യ മന്ത്രിയുടെ കാർ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനിന്‍റെ വാഹനമാണ് ഡൽഹി ചൗല ഏരിയയിൽവെച്ച് പ്രവർത്തകർ തടഞ്ഞത്.
ഗോയല വിഹാറിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു മന്ത്രി. മുദ്രാവാക്യം വിളിച്ച് കൂട്ടമായെത്തിയ ബി.ജെ.പി പ്രവർത്തകർ വാഹനം മുന്നോട്ടു പോകാത്ത വിധത്തിൽ തടസമുണ്ടാക്കി.
സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ചൗല, സെക്ടർ 23 ദ്വാരക എന്നീ സ്റ്റേഷനുകളിൽ നിന്നും പൊലീസ് എത്തിയാണ് മന്ത്രിക്ക് കടന്നു പോകാൻ വഴിയെരുക്കിയത്. വാഹനം തടഞ്ഞ സംഭവത്തിൽ പരാതിയില്ലെന്ന് മന്ത്രി പ്രതികരിച്ചു.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പ്രതിഫലനമാണ് അക്രമങ്ങൾക്ക് പിന്നില്ലെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.