ബി.ജെ.പി പ്രവർത്തിക്കുന്നത് രണ്ട് ശതമാനം ഹിന്ദുക്കൾക്കായി മാത്രം; എല്ലാ ഹിന്ദുക്കളെയും ഉൾക്കൊള്ളാൻ ബി.ജെ.പിക്ക് സാധിക്കില്ല –കനിമൊഴി
text_fieldsനാഗർകോവിൽ: രാജ്യത്തെ പിന്നാക്കക്കാരുൾപ്പെടുന്ന എല്ലാ വിഭാഗം ഹിന്ദുക്കളുടെയും സംരക്ഷകരാകാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് ഡി.എം.കെ നേതാവ് കനിമൊഴി എം.പി. രണ്ടു ശതമാനമുള്ള ഒരു വിഭാഗം ഹിന്ദുക്കൾക്കായി മാത്രം പ്രവർത്തിക്കുന്ന ബി.ജെ.പിക്ക് ഒരിക്കലും എല്ലാ വിഭാഗം ഹിന്ദുക്കളെയും ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നാൽ, ഡി.എം.കെ അവഗണിക്കപ്പെടുന്ന ഹിന്ദുക്കളുടെ ഉന്നമനത്തിനായാണ് ഇത്രയും കാലം പ്രവർത്തിച്ചത് -നാഗർകോവിലിൽ ഡി.എം.കെ സംഘടിപ്പിച്ച യോഗത്തിൽ കനിമൊഴി പറഞ്ഞു.
തമിഴ് ജനതക്കെതിരെ കൊണ്ടുവരുന്ന എല്ലാ കേന്ദ്രപദ്ധതികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന നിലപാടാണ് തമിഴ്നാട് മുഖ്യമന്ത്രിക്കുള്ളത്. സ്ത്രീകൾക്ക് സ്വതന്ത്രമായി കഴിയാൻ പറ്റാത്ത സംസ്ഥാനമായി തമിഴ്നാട് മാറിയിരിക്കുകയാണ്. പൊള്ളാച്ചി സംഭവങ്ങൾ ആവർത്തിക്കുമ്പോൾ സർക്കാർ മൗനത്തിലാണ്. കർഷകനിയമം നടപ്പായാൽ റേഷൻ കടകൾ വഴിയുള്ള പൊതുവിതരണം നിലക്കും. പാചകവാതക വില ദിനംപ്രതി വർധിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നും അവർ പറഞ്ഞു.
സുരേഷ് രാജൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. എസ്. ആസ്റ്റിൻ എം.എൽ.എ, അഡ്വ. മഹേഷ്, മുൻ എം.പി ഹെലൻ ഡേവിഡ്സൺ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.