ബി.ജെ.പി യുവ നേതാവ് മയക്കുമരുന്നുമായി പിടിയിൽ
text_fieldsകൊൽക്കത്ത: ബി.ജെ.പി യുവനേതാവ് പമേല ഗോസ്വാമി മയക്കുമരുന്നുമായി കൊൽക്കത്തയിൽ അറസ്റ്റിൽ. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പമേലയുടെ കൈവശം 100 ഗ്രാം കൊക്കൈയിനാണ് ഉണ്ടായിരുന്നത്. കാറിലെ സീറ്റിനടിയിൽ നിന്നും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
ലക്ഷങ്ങൾ വില വരുന്ന മയക്കമരുന്നാണ് ഗോസ്വാമിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് യുവമോർച്ച നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ സുഹൃത്ത് പ്രോബിർ കുമാർ ദേയും ഒരു സുരക്ഷാ ജീവനക്കാരും പിടിയിലായിട്ടുണ്ട്.
പമേല മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കൊൽക്കത്തയിലെ അലിപോര ഏരിയയിൽ എൻ.ആർ അവന്യുവിന് സമീപമായിരുന്നു കാർ തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. അതേസമയം, പമേലയുടെ അറസ്റ്റിൽ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.